• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീഴ്ച പറ്റി, ആര്‍ക്ക് മുഖ്യമന്ത്രിക്കോ? ഏയ്... അല്ല നെയ്മര്‍ക്ക്!

news18india
Updated: June 18, 2018, 4:19 PM IST
വീഴ്ച പറ്റി, ആര്‍ക്ക് മുഖ്യമന്ത്രിക്കോ? ഏയ്... അല്ല നെയ്മര്‍ക്ക്!
news18india
Updated: June 18, 2018, 4:19 PM IST
റഷ്യന്‍ ലോകകപ്പിന്റെ ആദ്യ നാലു ദിവസത്തെ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വമ്പന്മാരെല്ലാം ഞെട്ടിത്തരിച്ചിരിക്കുകയാണ്. വമ്പന്‍ പ്രതീക്ഷയുമായെത്തിയ വലിയ ടീമുകളെ താരതമ്യേന ദുര്‍ബലരെന്നു കരുതുന്നവര്‍ തളയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

ഞായറാഴ്ച മെക്‌സിക്കോയ്‌ക്കെതിരായ ജര്‍മ്മനിയുടെ തോല്‍വിയും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ബ്രസീലിന്റെ സമനിലയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ലോകകപ്പിന്റെ ആദ്യ ദിവസം മുതല്‍ തുടരുന്ന ട്രോള്‍ മഴയ്ക്കും ശമനമില്ല. കഴിഞ്ഞ ദിവസത്തെ കളിയോടെ ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന ഇര ബ്രസീല്‍ സൂപ്പര്‍താരം നെയ്മറാണ്.

അര്‍ജന്റീനയും ഐസ്‌ലന്‍ഡും തമ്മിലുള്ള കളി സമനിലയില്‍ അവസാനിച്ചിരുന്നു. മെസി ഒരു പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ അര്‍ജന്റീനയെ ഏറ്റവും അധികം ട്രോളിയത് ബ്രസീല്‍ ഫാന്‍സായിരുന്നു. ഇപ്പോഴിതാ മുതലും പലിശയുമടക്കം തിരിച്ചുകൊടുക്കുകയാണ് അര്‍ജന്റീന ഫാന്‍സ്.



നെയ്മറുടെ ഗ്രൗണ്ടിലെ വീഴ്ചകളാണ് ടോളുകള്‍ക്ക് കാരണമായത്. കാറ്റടിച്ചാല്‍ വീഴും, പന്ത് അടുത്തൂടെ പോയാല്‍ വീഴും, വീഴ്ച മാത്രം, ഗോളൊന്നും ഇല്ല. പോരാത്തതിന് ഒടുക്കത്തെ ആക്ടിംഗും.



ഞായറാഴ്ചത്തെ മത്സരത്തോടെ തൊട്ടാവാടിയുടെ പേര് ട്രോളന്‍മാര്‍ ചേര്‍ന്ന് മാറ്റി. ഇനി ആ ചെടി 'നെയ്മര്‍' എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുക.



കളിക്കിടയില്‍ സഹകളിക്കാരെ തുമ്മാന്‍ പോലും സ്വിസ് ക്യാപ്റ്റന്‍ സമ്മതിച്ചിട്ടില്ല. ഇനി അതിന്റെ കാറ്റ് തട്ടിയിട്ടുവേണം നെയ്മര്‍ താഴെ പോകാന്‍. പിന്നെ അതിന്റെ ചീത്തപ്പേര് കൂടി കേള്‍ക്കേണ്ടി വരും.

നെയ്മറെതൊടുക പോലും വേണ്ട. പന്തെടുക്കാന്‍ അടുത്തുകൂടെ പോയാല്‍ മതി. അപ്പോഴേക്കും നെയ്മര്‍ താഴെ എത്തിക്കാണും, ട്രോളന്മാരുടെ നിരീക്ഷണം.



നെയ്മറുടെ വീഴ്ച കൊണ്ട് നമ്മുടെ മുഖ്യമന്ത്രിക്കും ഗുണമുണ്ടായി. ഇത്രയും കാലം മലയാളികള്‍ക്ക് വീഴ്ച എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു ഓര്‍മ്മ വന്നിരുന്നത്. ഒറ്റ ദിവസം കൊണ്ട് അതങ്ങ് മാറിക്കിട്ടി.



ഇതോടെ മലയാളികള്‍ക്ക് പുതിയ പ്രയോഗവും ലഭിച്ചു. നെയ്മറാകുക, എന്നുവെച്ചാല്‍ വീഴുക. ഇങ്ങനെ ട്രോള്‍ കിട്ടുന്നതു കൊണ്ട് വിഷമിക്കുകയൊന്നും വേണ്ടെന്നാണ് ബ്രസീല്‍ ഫാന്‍സിനോട് ട്രോളന്മാരുടെ ആശ്വാസവാക്ക്. ആദ്യമൊക്കെ ഇത്തിരി വിഷമം കാണും, പിന്നെ അതങ്ങ് ശീലമായിക്കോളും.



കാര്യം എന്തൊക്കെയായാലും കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ചെയ്ത 18 ഫൗളുകളില്‍ പത്തിലേറെയും നെയ്മറിനെ വീഴ്ത്താനായിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരവും നെയ്മറാണ്. ഇന്നലെ സ്വിറ്റ്സര്‍ലന്‍ഡ് നിരയില്‍ പിറന്ന മൂന്ന് മഞ്ഞക്കാര്‍ഡുകളിലും നെയ്മറിന് പങ്കുണ്ടായിരുന്നു. മൂന്ന് മഞ്ഞയും നെയ്മറിനെ വീഴ്ത്തിയതിനായിരുന്നു ലഭിച്ചത്.

 

മറ്റു ട്രോളുകൾ കാണാം...

 











First published: June 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍