മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിന്. ഇന്നു നടന്ന ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിനെ മുഗുരുസയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് (4-6, 6-2, 6-2) തോല്‍പ്പിച്ചാണ് 21കാരിയായ സോഫിയ കെനിൻ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് കൈവിട്ടശേഷം മുഗുരുസയെ നിഷ്പ്രഭയാക്കിയ പ്രകടനമാണ് സോഫിയ പുറത്തെടുത്തത്.
Also Read- ന്യൂസിലാൻഡിന് വീണ്ടും 'സൂപ്പർ ഓവർ' ദുരന്തം; നാലാം ജയം സ്വന്തമാക്കി ഇന്ത്യ
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് കെനിന്. മുഗുരുസയെ തോല്പ്പിക്കുമ്പോള് 21 വയസും 80 ദിവസവുമാണ് കെനിന്റെ പ്രായം. 20 വയസും 283 ദിവസവും പ്രായമുള്ളപ്പോള്‍ 2008ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ മരിയ ഷറപ്പോവയാണ് പ്രായം കുറഞ്ഞ കിരീട ജേതാവ്. ലോക ഒന്നാം റാങ്കുകാരി ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് സോഫിയ കെനിന് ഫൈനലിലെത്തിയത്. നാലാം സീഡ് റുമാനിയയുടെ സിമോണ ഹാലെപിനെ അട്ടിമറിച്ചായിരുന്നു സീഡില്ലാത്ത മുഗുരുസ ഫൈനലിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Australian open