ഫുട്ബോള്‍ പ്രമികള്‍ക്ക് ആവേശങ്ങള്‍ക്ക് ആവേശം പകരാന്‍ ഖത്തറില്‍ നടക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്റെ (Qatar World Cup 2022) ഔദ്യോഗിക ഗാനം പുറത്തിറക്കി ഫിഫ.
''ഹയ്യാ.. ഹയ്യാ...'' എന്നു തുടങ്ങുന്ന ഗാനം അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, നൈജീരിയന്‍ ഗായകന്‍ ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
രാത്രി ദോഹയില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന്റെ വേദിയില്‍ വെച്ച് ഗാനം ഔദ്യോഗികമായി പുറത്തിറക്കും. ഇതുവരെ 15 ലോകകപ്പുകള്‍ക്കു വേണ്ടി വിവിധ ഭാഷകളിലായി 50 ഓളം ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
1962 ലെ ചിലി ലോകകപ്പ് മുതലാണ് ഫിഫ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങള്‍ പുറത്തിറക്കി തുടങ്ങുന്നത്.അമേരിക്കന്‍-ആഫ്രിക്കന്‍-മധ്യേഷന്‍ സംഗീത് മിശ്രിതത്തിലൂടെ എങ്ങനെ സംഗീതത്തിനും ഫുട്ബോളിനും ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയും എന്നാണ് ഇത്തവണത്തെ ഗാനത്തിലൂടെ ഫിഫ ഉദ്ദേശിക്കുന്നത്.
FIFA world cup 2022 | ഖത്തർ ഫുട്ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട ടീമുകളെ ഇന്നറിയാം; നറുക്കെടുപ്പ് ഇന്ന് രാത്രി
ഖത്തർ ലോകകപ്പ് ഫുട്ബോളിലെ (2022 FIFA World Cup Qatar) ഗ്രൂപ്പ് ഘട്ട ടീമുകളെ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും.
ഏറ്റവും പുതിയ ഫിഫ റാങ്കിങ് അടിസ്ഥാനപ്പെടുത്തിയാണ് യോഗ്യത നേടിയ ടീമുകളുടെ സീഡ് നിശ്ചയിക്കുന്നത്.
ടോപ് സീഡിലുള്ള എട്ട് ടീമുകള്‍ക്ക് ആദ്യ പോട്ടില്‍ ഇടം ലഭിക്കും.
32 ടീമുകളാണ് ഖത്തർ ലോകകപ്പിൽ പങ്കെടുക്കുക.
ഇതിൽ 29 ടീമുകൾ ഇതുവരെ യോഗ്യത നേടിക്കഴിഞ്ഞു.
ശേഷിക്കുന്ന 3 സ്ഥാനങ്ങള്‍ക്കായി എട്ട് ടീമുകൾ രംഗത്തുണ്ട്.
കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ന്‍ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടാകുക.
ലോകകപ്പിന്റെ 92 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ് നടക്കുന്നത്. ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ബ്രസീൽ ആണ് ഒന്നാമത്. ബെൽജിയം രണ്ടാമതും, ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാമതുമാണ്. 32 ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക.
ഫിഫ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളും ആതിഥേയരുമാണ് പോട്ട് ഒന്നിലുള്ളത്.
ലോകമെങ്ങുമുള്ള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും സംഘാടകരും മുൻ ഫുട്ബോൾ താരങ്ങളും അടക്കം രാത്രി 9.30 ന് നടക്കുന്ന നറുക്കെടുപ്പിന്റെ ഭാഗമാകും. നവംബർ 21 നാണ് ഖത്തർ ലോകകപ്പിന് തുടക്കം. ഡിസംബർ 18ന് ഫൈനൽ നടക്കും.
POT 1
ഖത്തർ
ബെൽജിയം
ബ്രസീൽ
ഫ്രാൻസ്
അർജന്റീന
ഇംഗ്ലണ്ട്
സ്പെയിൻ
പോർച്ചുഗൽ
POT 2
ഡെൻമാർക്ക്
നെതർലൻഡ്സ്
ജർമ്മനി
മെക്സിക്കോ
യുഎസ്എ
സ്വിറ്റ്സർലൻഡ്
ക്രൊയേഷ്യ
യുറഗ്വായ്
POT 3
സെനഗൽ
ഇറാൻ
ജപ്പാൻ
മൊറോക്കോ
സെർബിയ
പോളണ്ട്
സൗത്ത് കൊറിയ
തുനീസിയ
POT 4
സൗദി അറേബ്യ
ഇക്വഡോർ
ഖാന
കാമറൂണ്‍
കാനഡ
ന്യൂസീലന്‍ഡ് - കോസ്റ്റ റിക്ക
വെയ്ല്‍സ് - സ്‌കോട്ട്ലന്‍ഡ്/യുക്രെയ്ന്‍
പെറു - ഓസ്‌ട്രേലിയ/യുഎഇ
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.