സ്‌കോര്‍ പിന്തുടരുന്നവര്‍ക്ക് വിജയ സാധ്യതയെന്ന് സോണി ചെറുവത്തൂര്‍

News18 Malayalam
Updated: November 1, 2018, 12:00 PM IST
സ്‌കോര്‍ പിന്തുടരുന്നവര്‍ക്ക് വിജയ സാധ്യതയെന്ന് സോണി ചെറുവത്തൂര്‍
  • Share this:
തിരുവനന്തപുരം: വിന്‍ഡീസാണ് ആദ്യം ബാറ്റുചെയ്യുന്നതെങ്കില്‍ ഇന്ത്യക്ക് തന്നെയാണ് വിജയസാധ്യതയെന്ന് കേരള മുന്‍ രഞ്ജി നായകന്‍ സോണി ചെറുവത്തൂര്‍. വിന്‍ഡീസ് 350 തിനടുത്ത് സ്‌കോര്‍ ചെയ്താലും ഇന്ത്യന്‍ ടീം അത് പിന്തുടരുമെന്നും സോണി പറഞ്ഞു. മറിച്ച് ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 320 റണ്ണില്‍ ഒതുങ്ങുകയാണെങ്കില്‍ വിന്‍ഡീസ് വിജയിക്കാന്‍ സാധ്യതയുണ്ടെന്നും കേരള മുന്‍ നായകന്‍ പറയുന്നു.

കാര്യവട്ടം ഏകദിനത്തെക്കുറിച്ച് ന്യൂസ് 18 കേരളത്തോട് പ്രതികരിക്കുകയായിരുന്നു സോണി. ഇന്ത്യന്‍ ടീമിലെ ധോണിയുടെ കാലം അവസാനിക്കുകയാണോയെന്ന ചോദ്യത്തോട് പ്രതികരിച്ച സോണി ധോണിയുടെ സംഭാവന ഒരിക്കലും റണ്ണെടുക്കുന്നതില്‍ മാത്രമല്ലെന്നും പറഞ്ഞു. ഇന്ത്യന്‍ ടീമിനെ നയക്കുന്നത് കോഹ്‌ലിയാണെങ്കിലും ഒരു പ്രത്യേക സാഹചര്യത്തെ ധോണി ഫേസ് ചെയ്യുന്ന രീതിയില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞു.

കളിയാവേശത്തില്‍ കാര്യവട്ടം; സ്‌റ്റേഡിയവും പരിസരവും നിറഞ്ഞ് ആരാധകര്‍

കളിയെ വായിക്കുന്ന ധോണിയുടെ കഴിവ് മനസിലാക്കി ആ തീരുമാനങ്ങള്‍ ഫേസ് ചെയ്യുന്നത് പലപ്പോഴും വിരാട് കോഹ്‌ലി തന്നെയാണ്. ധോണിയുടെ ടീമിലെ അവസരം കഴിയുമ്പോള്‍ ഈ പരസ്പര ധാരണയെ അത് ബാധിക്കുമെന്നും സോണി പറഞ്ഞു. പക്ഷേ ധോണിക്ക് പകരം വെയ്ക്കാന്‍ താരം ഉണ്ടോയെന്നാണ് ചോദ്യമെങ്കില്‍ ഉണ്ടെന്നാണ് മറുപടിയെന്നും മുന്‍ കേരളാ നായകന്‍ പറയുന്നു. കൂറ്റനടികളുമായി കളംപിടിക്കാന്‍ മധ്യനിരയില്‍ ഹര്‍ദ്ദിഖ് പാണ്ഡ്യയെപോലെയുള്ള താരങ്ങള്‍ക്ക് സാധിക്കുമെന്നാണ് സോണിയുടെ നിരീക്ഷണം.

First published: November 1, 2018, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading