• HOME
  • »
  • NEWS
  • »
  • sports
  • »
  • 'അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിരുന്നു, ഇങ്ങനെയല്ല ബാറ്റുചെയ്യേണ്ടത്' ധോണിക്കും ജാദവിനുമെതിരെ ഗാംഗുലി

'അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിരുന്നു, ഇങ്ങനെയല്ല ബാറ്റുചെയ്യേണ്ടത്' ധോണിക്കും ജാദവിനുമെതിരെ ഗാംഗുലി

ധോണിയുടെ സമീപനം അമ്പരപ്പിച്ചതായി സഞ്ജയ് മഞ്ജരേക്കറും പറഞ്ഞു

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

  • News18
  • Last Updated :
  • Share this:
    ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കാതിരുന്ന കേദാര്‍ ജാദവിനും എംഎസ് ധോണിയ്ക്കുമെതിരെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മത്സരത്തിന്റെ കമന്ററിക്കിടെയാണ് ധോണിയും ജാദവും എന്തുകൊണ്ടാണ് ഇങ്ങനെ കളിക്കുന്നതെന്ന് തനിക്കറിയാത്തതെന്ന ദാദ പറഞ്ഞു.

    ധോണിയുടെയും ജാദവിന്റെയും പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍താരങ്ങള്‍ ഉള്‍പ്പെടെ നടത്തിയിരിക്കുന്നത്. ധോണിയുടെ സമീപനം അമ്പരപ്പിച്ചതായി ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ 31 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങവേ ധോണിയും(31 പന്തില്‍ 42) കേദാറുമായിരുന്നു(13 പന്തില്‍ 12) ക്രീസില്‍.

    Also Read: 'ഞങ്ങള്‍ തയ്യാറാണ്' ഇന്ത്യയെ വീഴ്ത്താന്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് ബംഗ്ലാദേശ് ബൗളിങ്ങ് പരിശീലകന്‍

    അഞ്ച് വിക്കറ്റ് കൈയ്യില്‍ ഉണ്ടായിട്ടും റണ്‍സുയര്‍ത്താതിരുന്ന സമീപനമാണ് ഗാംഗുലി ചോദ്യം ചെയ്തത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മത്സര ശേഷം പ്രതികരിച്ചത്. ധോണിയോടും ജാദവിനോടും സംസാരിക്കേണ്ടിവരുമെന്നും നായകന്‍ പറഞ്ഞിരുന്നു

    First published: