നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കഠിനാധ്വാനം ചെയ്യാന്‍ ഗാംഗുലി തയ്യാറായിരുന്നില്ല'; ഗ്രെഗ് ചാപ്പല്‍

  'കഠിനാധ്വാനം ചെയ്യാന്‍ ഗാംഗുലി തയ്യാറായിരുന്നില്ല'; ഗ്രെഗ് ചാപ്പല്‍

  ചാപ്പലുമായുള്ള ഉടക്കിനെ തുടര്‍ന്ന് ഗാംഗുലിക്കു തന്റെ ക്യാപ്റ്റന്‍സി നഷ്ടമാവുകയും പിന്നീട് ടീമില്‍ നിന്നും പുറത്താവുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു

  Sourav Ganguly

  Sourav Ganguly

  • Share this:
   ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രമെടുത്താല്‍ അതില്‍ വിവാദങ്ങള്‍ സൃഷ്ട്ടിച്ച പരിശീലകന്മാരില്‍ ഒരളായാണ് ഓസ്ട്രേലിയക്കാരനായ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെ ഇന്ത്യക്കാര്‍ കാണുന്നത്. ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഗാംഗുലിയുമായി മാത്രമല്ല ഇന്ത്യന്‍ ടീമിലെ മറ്റു പല താരങ്ങളുമായും ചാപ്പലിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് യുവരാജ് സിങ്, ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ള കളിക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

   2005 മുതല്‍ 07 വരെയായിരുന്നു ചാപ്പല്‍ ഇന്ത്യന്‍ കോച്ചായി പ്രവര്‍ത്തിച്ചത്. ചാപ്പലുമായുള്ള ഉടക്കിനെ തുടര്‍ന്ന് ഗാംഗുലിക്കു തന്റെ ക്യാപ്റ്റന്‍സി നഷ്ടമാവുകയും പിന്നീട് ടീമില്‍ നിന്നും പുറത്താവുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ചാപ്പല്‍ യുഗം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇരുണ്ട യുഗമായാണ് കണക്കാക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയുടെ പ്രകടനവും അത്രക്ക് ആശാവഹമായിരുന്നില്ല. ഒരുപാട് സമയമെടുത്താണ് ഇന്ത്യ ഇതില്‍ നിന്നും പുറത്ത് വന്നത്. ഇപ്പോഴിതാ ഗാംഗുലിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ചാപ്പല്‍.

   Also Read-ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം; എതിരാളികള്‍ ഓസ്‌ട്രേലിയ

   ഗാംഗുലിക്കു കഠിനാധ്വാനം ചെയ്യാന്‍ മടിയായിരുന്നുവെന്നും ടീമിന്റെ ക്യാപ്റ്റനായി തുടരുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ചാപ്പല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 'ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള രണ്ടു വര്‍ഷം എല്ലാ തരത്തിലും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വളരെ മോശം അനുഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ചില പ്രശ്നങ്ങള്‍ ക്യാപ്റ്റന്‍ ഗാംഗുലിയുമായി ചുറ്റപ്പറ്റിയുള്ളതായിരുന്നു. സ്വന്തം ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യാന്‍ അദ്ദേഹത്തിനു മടിയായിരുന്നു. ക്യാപ്റ്റനായി ടീമില്‍ തുടര്‍ന്ന് പോവുക എന്നത് മാത്രമായിരുന്നു ഗാംഗുലിയുടെ ആഗ്രഹം. ക്യാപ്റ്റനായി തുടര്‍ന്നാല്‍ ടീമിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തനിക്കു കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.' ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

   'ഇന്ത്യന്‍ കോച്ചാവാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിച്ച് തന്നെ ആദ്യം സമീപിച്ചത് ഗാംഗുലിയായിരുന്നു. എനിക്കു വേറെയും ചില ഓഫറുകള്‍ അപ്പോള്‍ വന്നിരുന്നു. ജോണ്‍ ബുക്കാനന്‍ ആ സമയത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ കോച്ചായതിനാല്‍ ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള, ക്രിക്കറ്റിനെ സ്വന്തം മതമായി കാണുന്ന ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്കു എനിക്കു ക്ഷണം വരാന്‍ കാരണക്കാരന്‍ ഗാംഗുലിയായിരുന്നു. അന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ ക്ഷണത്തെ തുടര്‍ന്നായിരുന്നു ഓഫര്‍ സ്വീകരിച്ചത്.' ചാപ്പല്‍ പറയുന്നു.

   Also Read-ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തുന്നത് ദ്രാവിഡ് തന്നെ; റിപ്പോര്‍ട്ട്

   ചാപ്പലുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ സ്ഥാനവും തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്ടമായെങ്കിലും അധികം വൈകാതെ തന്നെ ഗാംഗുലി ശക്തമായി തിരിച്ചുവന്നിരുന്നു. 2005ല്‍ ടീമില്‍ നിന്നും പുറത്തായ അദ്ദേഹം തൊട്ടടുത്ത വര്‍ഷം തന്നെ ടീമിലേക്ക് തിരിച്ചെത്തി.

   പൂര്‍വ്വാധികം ശക്തിയോടെ മടങ്ങി വന്ന ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയതോടെ വീണ്ടും ടീമില്‍ തന്റെ സ്ഥിര സാന്നിദ്ധ്യമുറപ്പാക്കി. തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തിനിടെ ചില അവിസ്മരണീയ ഇന്നിങ്സുകളും അദ്ദേഹം കളിച്ചിരുന്നു. 2008 നവംബറിലായിരുന്നു ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഐപിഎല്ലില്‍ കുറച്ച് കാലം കളിച്ച അദ്ദേഹം വൈകാതെ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പിന്നീട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ബിസിസിഐ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
   Published by:Jayesh Krishnan
   First published:
   )}