ഇന്റർഫേസ് /വാർത്ത /Sports / വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്ന് ഡബ്ല്യു വി രാമനെ മാറ്റിയതിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഗാംഗുലി

വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്ന് ഡബ്ല്യു വി രാമനെ മാറ്റിയതിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഗാംഗുലി

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഐ സി സി ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ രാമന് സാധിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റം നടത്തിയതെന്ന ചോദ്യമാണ് ഗാംഗുലി ഉന്നയിക്കുന്നത്

  • Share this:

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി ടീമിനുള്ളിലും തലവേദനയാകുന്ന പ്രശ്‌നമാണ്. കഴിഞ്ഞ ആഴ്ച മുൻ ഇന്ത്യൻ താരം രമേഷ് പവാറിനെ ബി സി സി ഐ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തിരുന്നു. മുന്‍പ് ഒരു അഞ്ചു മാസക്കാലം ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡബ്ല്യൂ വി രാമനാണ് നിലവിലെ കോച്ച്‌. 2018ല്‍ പവര്‍ സ്ഥാനമൊഴിഞ്ഞതിന് പകരമാണ് രാമന്‍ പരിശീലകനായി എത്തിയത്.

35 പേരടങ്ങുന്ന അപേക്ഷ പട്ടികയില്‍ നിന്നാണ് പവാറിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ ഫൈനല്‍വരെ ഇന്ത്യന്‍ ടീമിനെയെത്തിച്ച തന്നെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ ഡബ്ല്യു വി രാമന്‍ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അതിനെതിരെ ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നടപടിയെടുക്കണമെന്നും രാമന്‍ ആവശ്യപ്പെട്ടു.

ഇപ്പോഴിതാ രാമനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ സൗരവ് ഗാംഗുലിക്ക് വിയോജിപ്പുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഐ സി സി ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ രാമന് സാധിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റം നടത്തിയതെന്ന ചോദ്യമാണ് ഗാംഗുലി ഉന്നയിക്കുന്നത്. ക്രിക്ക്ബസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാമന് കീഴില്‍ 2018 മുതല്‍ 2020വരെ അഞ്ച് ഏകദിന പരമ്ബരയും അത്ര തന്നെ ടി20 പരമ്ബരയും ഇന്ത്യന്‍ വനിതാ ടീം കളിച്ചിട്ടുണ്ട്. ഇതെല്ലാം ജയിച്ചപ്പോള്‍ 2021ല്‍ നാട്ടില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മാത്രമാണ് ഇന്ത്യ തോറ്റത്.

Also Read- 'ഇംഗ്ലണ്ടിൽ നമ്മുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ റിഷഭ് ആയിരിക്കണം, അവസരത്തിനായി ഞാൻ കാത്തിരിക്കും': വൃദ്ധിമാൻ സാഹ

2018 ലെ ടി20 ലോകകപ്പ് ഫൈനലിന്റെ സെമി ഫൈനലിന് ശേഷമായിരുന്നു പവാറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ബി സി സി ഐ തീരുമാനിച്ചത്‌. ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തില്‍ സീനിയര്‍ താരം മിഥാലി രാജിനെ പുറത്തിരുത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു പവാറിന്റെ പുറത്താകലിന്‌ പ്രധാന കാരണം. പവാറിനെതിരെ ആഞ്ഞടിച്ച്‌ അന്ന് മിഥാലി രാജ് രംഗത്തെത്തിയിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളായ ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവര്‍ക്ക് പവാറിനെത്തന്നെ പരിശീലകനാക്കുന്നതിനോടായിരുന്നു താല്ലര്യമെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുവെങ്കിലും ഡബ്ല്യു വി രാമനെ ടീമിന്റെ പുതിയ പരിശീലകനായി ബി സി സി ഐ തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെട്ട് തൊട്ടടുത്ത സീസണില്‍ ഇന്ത്യ എ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത പവാര്‍, 2021 ന്റെ തുടക്കത്തില്‍ മുംബൈ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ കിരീടം സ്വന്തമാക്കിയത് പവാറിന്റെ പരിശീലനത്തിന് കീഴിലായിരുന്നു.

News summary: Sourav Ganguly expresses displeasure over sacking of W V Raman as India women' coach

First published:

Tags: BCCI, India cricket, India women coach, Sourav ganguly, W V Raman