കീപ്പറായി ധോണി മതി; പന്തിനും കാര്‍ത്തിക്കിനും ദാദയുടെ ലോകകപ്പ് ടീമില്‍ ഇടം ഇല്ല

രവീന്ദ്ര ജഡേജയുടെ സ്ഥാനവും കളത്തിനു പുറത്താണ്

news18
Updated: March 9, 2019, 6:31 PM IST
കീപ്പറായി ധോണി മതി; പന്തിനും കാര്‍ത്തിക്കിനും ദാദയുടെ ലോകകപ്പ് ടീമില്‍ ഇടം ഇല്ല
panth karthik
  • News18
  • Last Updated: March 9, 2019, 6:31 PM IST
  • Share this:
കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് അടുത്തിരിക്കെ മുന്‍ താരങ്ങളും കളി നിരീക്ഷകരുമെല്ലാം തങ്ങളുടെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയാണ് ഏറ്റവും ഒടുവില്‍ ലോകകപ്പിനുള്ള തന്റെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിലിടം ഉറപ്പിക്കാന്‍ കാത്തിരിക്കുന്ന വിക്കറ്റ് കീപ്പര്‍മാരായ ദിനേഷ് കാര്‍ത്തിക്കിനും ഋഷഭ് പന്തിനും ഒരുപോലെ നിരാശ സമ്മാനിക്കുന്നതാണ് മഹിയുടെ ഈ ടീം.

എംഎസ് ധോണിയെ മാത്രമാണ് കീപ്പറെന്ന നിലയില്‍ ഗാംഗുലി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിലും ഓപ്പണിങ്ങ് ബാറ്റിങ്ങിലും പകരക്കാരനായി കെഎല്‍ രാഹുലും ടീമിലുണ്ട്. ഓപ്പണര്‍മാരുടെ റോളില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് കളത്തിലിറങ്ങുക.

Also Read: ബ്രാഡ്മാന്റെയും സച്ചിന്റെയും ഒപ്പമല്ല, ഏകദിനത്തില്‍ അവര്‍ക്ക് മുകളിലാണ് കോഹ്‌ലി: മൈക്കല്‍ വോണ്‍

നായകന്‍ വിരാട് കോഹ്‌ലി മൂന്നാം നമ്പറിലെത്തുമ്പോള്‍ അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാര്‍ ജാദവ് എന്നിവരും തൊട്ടുപിന്നാലെ കളത്തിലിറങ്ങും. ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറും ടീമിലിടം പിടിച്ചപ്പോള്‍ രവീന്ദ്ര ജഡേജയുടെ സ്ഥാനവും കളത്തിനു പുറത്താണ്.

ഗാംഗുലിയുടെ ലോകകപ്പ് ടീം: വിരാട് കോഹ്‌ലി (നായകന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

First published: March 9, 2019, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading