ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് വലിയ ഞെട്ടലായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുള്ള വിരാട് കോഹ്ലിയുടെ ഉജ്വല പ്രകടനത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ഇന്ത്യ കണ്ട മികച്ച നായകന്മാരില് ഒരാളാണ് കോഹ്ലിയെന്നും ടീമിന്റെ ഭാവി മുന്പില് കണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവനയില്‍ ഗാംഗുലി പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ് കോഹ്ലിയെന്നും ഗാംഗുലി വ്യക്തമാക്കി.
'വലിയ ആര്‍ജവത്തോടെയാണ് കോഹ്ലി ഇന്ത്യയെ നയിച്ചത്. മൂന്ന് ഫോര്‍മാറ്റിലും വിജയം കൈവരിച്ച ഇന്ത്യയുടെ നായകന്മാരില് ഒരാളാണ് കോഹ്ലി. ഭാവി മുന്പില് കണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ടി20യില്‍ ക്യാപ്റ്റനായി നിന്നുള്ള കോഹ്ലിയുടെ ഉജ്വല പ്രകടനത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. വരുന്ന ലോകകപ്പിലേക്കായി കോഹ്ലിക്ക് ഞങ്ങളുടെ എല്ലാ ആശംസകളും. ഇനിയും ഇന്ത്യക്ക് വേണ്ടി റണ്‍ വാരിക്കൂട്ടുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'- ഗാംഗുലി പറഞ്ഞു.
ടീമിന്റെ ഭാവി മുന്നില്‍ക്കണ്ടുള്ള തീരുമാനമാണ് കോഹ്ലിയുടേതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രതികരിച്ചു. ഇന്ത്യന്‍ ടീമിനായി കൃത്യമായൊരു മാര്‍ഗരേഖ ഞങ്ങളുടെ മുന്നിലുണ്ട്. ജോലിഭാരവും തലമുറമാറ്റവും കണക്കിലെടുത്താണ് കോഹ്ലി നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ആറുമാസമായി ചര്‍ച്ച നടത്തിയും കൂടിയാലോചിച്ചുമാണ് അദ്ദേഹം ഈ തീരുമാനത്തിലെത്തിയത്. കളിക്കാരനെന്ന നിലയിലും സീനിയര്‍ താരമെന്ന നിലയിലും ഭാവി ടീമിനെ രൂപപപ്പെടുത്തുന്നതില് കോഹ്ലിക്ക് ഇനിയും നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്നും ജയ് ഷാ പറഞ്ഞു.
എംഎസ് ധോണിയില്‍ നിന്ന് 2017ലാണ് കോഹ്ലി ടി20 ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. ടി20 ലോകകപ്പില്‍ ഇത് ആദ്യമായാണ് കോഹ്ലി ഇന്ത്യയെ നയിക്കുന്നത്. ഒരു ഐസിസി കിരീടത്തിലേക്കും നായക പദവി ഏറ്റെടുത്തതിന് ശേഷം കോഹ്ലിക്ക് ഇന്ത്യയെ എത്തിക്കാനായിട്ടില്ല.
ടി20യില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍; ഭാവിയിലേക്ക് ഒരുങ്ങാനുള്ള നിര്‍ദേശവുമായി ഗവാസ്കര്ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കോഹ്ലി സ്ഥാനമൊഴിഞ്ഞ ശേഷം പകരമാരാകും ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുക എന്ന ചര്‍ച്ചകളും സജീവമായി. ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയാകും കോഹ്ലിയുടെ പിന്‍ഗാമിയാവുക എന്നാണ് പൊതുവെയുള്ള അഭിപ്രായവും വിലയിരുത്തലും.
രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനമേല്ക്കുമ്പോള് ടീമിന്റെ ഭാവി പരിഗണിച്ച് കെ എല്‍ രാഹുലിനെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആക്കണമെന്നാണ് ഗവാസ്കറുടെ നിര്‍ദേശം. നിലവില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് ശര്‍മയുണ്ടെന്നും എന്നാല്‍ ഭാവിയിലേക്ക് കൂടി നോക്കേണ്ടതുള്ളതിനാല്‍ കെ എല്‍ രാഹുലിനെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ പ്രാപ്തനാക്കുന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നുമാണ് ഗാവസ്കര്‍ അഭിപ്രായപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.