ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരില്‍ പാക്കിസ്താനും; കാരണം വ്യക്തമാക്കി ഗാംഗുലി
2009 ല്‍ ടി20 ലോകകപ്പ് അവര്‍ നേടിയതും ഇംഗ്ലണ്ടില്‍ വെച്ചാണ്
news18
Updated: May 15, 2019, 12:18 PM IST

India-vs-Pakistan
- News18
- Last Updated: May 15, 2019, 12:18 PM IST
കൊല്‍ക്കത്ത: ഇംഗ്ലണ്ട് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധകല്പ്പിക്കപ്പെടുന്ന നാലു ടീമുകളിലൊന്നാണ് പാകിസ്താന്. മുന്‍ താരങ്ങളും കളി നിരീക്ഷകരെല്ലാം വിലയിരുത്തുന്നത് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന് എന്നീ ടീമുകളാകും സെമിയിലെത്തുക എന്നാണ്. പാകിസ്താന് ഈ ലോകകപ്പില്‍ സാധ്യത കല്പ്പിക്കാന് കാരണമെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന് സൗരവ് ഗാംഗുലി.
പാകിസ്താന് മികച്ച റെക്കോര്‍ഡുള്ള സ്ഥലമാണ് പാകിസ്താനെന്നും അതുകൊണ്ടാണ് അവര്‍ക്ക് സാധ്യത കല്പ്പിക്കുന്നതെന്നുമാണ് ഗാംഗുലി പറയുന്നത്. 'പാകിസ്ഥാന് ഇംഗ്ലണ്ടിലുള്ള റെക്കോര്‍ഡ് മികച്ചതാണ്. രണ്ടുവര്‍ഷം മുമ്പ് അവര്‍ അവിടെ വെച്ച് ചാമ്പ്യന്‍സ് ട്രോഫി നേടി. 2009 ല്‍ ടി20 ലോകകപ്പ് അവര്‍ നേടിയതും ഇംഗ്ലണ്ടില്‍ വെച്ചാണ്' ദാദ പിടിഐയോട് പറഞ്ഞു. Also read: ഇന്ത്യന്‍ ടീമിലെ ആര്‍ക്കും അവന്റെ കഴിവിനൊപ്പമെത്താന്‍ കഴിയില്ല: യുവതാരത്തെ പുകഴ്ത്തി സെവാഗ്
ഇംഗ്ലണ്ടിനെതിരെ നടന്ന പാകിസ്താന്റെ ഏകദിന പരമ്പരയും ഇതിന് മികച്ച ഉദാഹരണമാണെന്ന് ഗാംഗുലി പറയുന്നു. 'ഇംഗ്ലണ്ടില്‍ എല്ലായിപ്പോഴും മികച്ച രീതിയിലാണ് പാകിസ്താന് കളിക്കുന്നത്. അവസാന മത്സരം പരിശോധിച്ചാല്‍ നമുക്കത് മനസിലാകും. ഇംഗ്ലണ്ടിന്റെ 374 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന് വെറും 12 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇംഗ്ലണ്ടില്‍ വെച്ച് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ അവര്‍ തോല്‍പ്പിച്ചിട്ടുണ്ട്. ബൗളിങ്ങ് കരുത്തില്‍' ദാദ പറയുന്നു.
എന്നാല്‍ വിരാട് കോഹ്ലിയുടെ ഇന്ത്യയ്ക്ക് പാകിസ്താനെ ഭയക്കേണ്ടതില്ലെന്നും ഇന്ത്യ മികച്ച ടീമാണെന്നും ദാദ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ റെക്കോര്‍ഡുകളില്‍ വിശ്വസിക്കുന്നില്ല. രണ്ട് ടീമുകളും അവരുടേതായ ദിനങ്ങളില്‍ മികച്ച രീതിയില്‍ കളിക്കും. രോഹിത് ശര്‍മ, കോഹ്ലി, ധവന് തുടങ്ങിയ നിരയെ തകര്‍ക്കുക എളുപ്പമുള്ള കാര്യമല്ല' ഗാംഗുലി പറഞ്ഞു.
പാകിസ്താന് മികച്ച റെക്കോര്‍ഡുള്ള സ്ഥലമാണ് പാകിസ്താനെന്നും അതുകൊണ്ടാണ് അവര്‍ക്ക് സാധ്യത കല്പ്പിക്കുന്നതെന്നുമാണ് ഗാംഗുലി പറയുന്നത്. 'പാകിസ്ഥാന് ഇംഗ്ലണ്ടിലുള്ള റെക്കോര്‍ഡ് മികച്ചതാണ്. രണ്ടുവര്‍ഷം മുമ്പ് അവര്‍ അവിടെ വെച്ച് ചാമ്പ്യന്‍സ് ട്രോഫി നേടി. 2009 ല്‍ ടി20 ലോകകപ്പ് അവര്‍ നേടിയതും ഇംഗ്ലണ്ടില്‍ വെച്ചാണ്' ദാദ പിടിഐയോട് പറഞ്ഞു.