IPL റദ്ദാക്കിയാല്‍ നഷ്ടം 4000 കോടി; ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന് സൗരവ് ഗാംഗുലി

ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങേണ്ടി വരുമെന്ന് ഗാംഗുലി

News18 Malayalam | news18-malayalam
Updated: May 15, 2020, 7:24 PM IST
IPL റദ്ദാക്കിയാല്‍ നഷ്ടം 4000 കോടി; ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന് സൗരവ് ഗാംഗുലി
saurav ganguly
  • Share this:
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടമായിരിക്കും ബിസിസിഐയ്ക്കു നേരിടേണ്ടി വരികയെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങേണ്ടി വരുമെന്നും ഗാംഗുലി പറഞ്ഞു.

ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ 4000 കോടിയോളം രൂപയുടെ നഷ്ടമായിരിക്കും ബോര്‍ഡിനു നേരിടേണ്ടി വരിക. അതുകൊണ്ടു തന്നെ ഈ വര്‍ഷം ടൂര്‍ണമെന്റ് എങ്ങനെയെങ്കിലും നടത്താനുള്ള തീവ്രശ്രമത്തില്‍ തന്നെയാണ് ബിസിസിഐ. സാമ്പത്തിക സാഹചര്യം ഞങ്ങള്‍ക്കു പരിശോധിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു

TRENDING:തൂക്കം 51.5 കിലോഗ്രാം; ഗിന്നസ് ബുക്കിൽ കയറാൻ കേരളത്തിൽ നിന്നൊരു ചക്ക [NEWS]ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]
അതേസമയം ഐപിഎല്‍ നടത്താന്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതു പോലെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
First published: May 15, 2020, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading