നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അച്ഛന്‍ വലിയ കര്‍ക്കശക്കാരനാണ്, എങ്ങനെയെങ്കിലും ഒന്ന് കൊണ്ടു പോകണം'; ദ്രാവിഡിന്റെ മകനുമായുള്ള സംഭാഷണത്തെക്കുറിച്ച് ഗാംഗുലി

  'അച്ഛന്‍ വലിയ കര്‍ക്കശക്കാരനാണ്, എങ്ങനെയെങ്കിലും ഒന്ന് കൊണ്ടു പോകണം'; ദ്രാവിഡിന്റെ മകനുമായുള്ള സംഭാഷണത്തെക്കുറിച്ച് ഗാംഗുലി

  രാഹുല്‍ ദ്രാവിഡിന്റെ മകനുമായി നടത്തിയ രസകരമായ ഫോണ്‍ സംഭാഷണത്തെപ്പറ്റിയാണ് സൗരവ് ഗാംഗുലി വാചാലനായത്.

  News18

  News18

  • Share this:
   ഇന്ത്യന്‍ ടീമില്‍ സഹതാരമായിരുന്ന രാഹുല്‍ ദ്രാവിഡിനെ(Rahul Dravid) ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി(Coach) നിയമിച്ചതിനെക്കുറിച്ച് രസകരമായ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനും കൂടിയായ സൗരവ് ഗാംഗുലി(Sourav Ganguly). രാഹുല്‍ ദ്രാവിഡ് വീട്ടില്‍ കര്‍ക്കശക്കാരനായതിനാല്‍ എങ്ങനെയെങ്കിലും വീട്ടില്‍നിന്ന് മാറ്റാനുള്ള അദ്ദേഹത്തിന്റെ മകന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിച്ചതെന്ന് ഗാംഗുലി പറഞ്ഞു.

   രാഹുല്‍ ദ്രാവിഡിന്റെ മകനുമായി നടത്തിയ രസകരമായ ഫോണ്‍ സംഭാഷണത്തെപ്പറ്റിയാണ് സൗരവ് ഗാംഗുലി വാചാലനായത്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. 'അച്ഛന്‍ തന്റെയെടുത്ത് വളരെ കര്‍ക്കശക്കാരനാണെന്നും വേഗം കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എനിക്ക് ദ്രാവിഡിന്റെ മകനില്‍ നിന്ന് കോള്‍ ലഭിച്ചത്. ആ സമയത്താണ് ഞാന്‍ ദ്രാവിഡിനെ വിളിച്ച് ദേശീയ ടീമിനൊപ്പം ചേരാനുള്ള സമയമായെന്ന് പറഞ്ഞത്.'- ഗാംഗുലി വിശദീകരിച്ചു.

   ഗ്രൗണ്ടിലേയും പുറത്തേയും സൗഹൃദം ദ്രാവിഡിനെ പരിശീലനച്ചുമതലയേല്‍പിക്കുന്നതില്‍ സഹായകരമായെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്നവരാണ്. ഒരേ സമയത്ത് ക്രിക്കറ്റില്‍ വന്ന് കൂടുതല്‍ സമയവും ഒരുമിച്ച് ജീവിച്ചവര്‍. അതുകൊണ്ടുതന്നെ പരിശീലകച്ചുമതലയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നതില്‍ അത്ര പ്രയാസമുണ്ടായില്ല.' -ഗാംഗുലി വ്യക്തമാക്കി.

   ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവര്‍ത്തിച്ചവരാണ് സപ്പോര്‍ട്ട് സ്റ്റാഫ് പട്ടികയിലേക്കും പരിഗണിക്കപ്പെടുന്നത്. പരാസ് മംബ്രെയാണ് ബോളിങ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാള്‍. അഭയ് ശര്‍മ, അജയ് രത്ര എന്നിവര്‍ ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്കും അപേക്ഷിച്ചിട്ടുണ്ട്.

   Sourav Ganguly |ഇന്ത്യ- പാകിസ്ഥാന്‍ പരമ്പരകള്‍ പുനരാരംഭിക്കാന്‍ സാധ്യതയില്ല; തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി

   ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര പുനരാരംഭിക്കാനുളള സാധ്യതകള്‍ ഒന്നും തന്നെയില്ലെന്ന് തുറന്ന് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly). ഭരണകൂടങ്ങളാണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടതെന്നും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും സൗരവ് ഗാംഗുലി പറയുന്നു. നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെയറിന്റെ സമാപനത്തോട് അനുബന്ധിച്ച് സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.

   'ഇത് ബോര്‍ഡുകളുടെ കയ്യിലല്ല. ലോക ടൂര്‍ണമെന്റുകളില്‍. രണ്ട് ടീമുകളും പരസ്പരം കളിക്കുന്നു. രണ്ട് ടീമുകളും തമ്മിലുളള ഉഭയകക്ഷി ക്രിക്കറ്റ് വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതാത് സര്‍ക്കാരുകള്‍ തമ്മില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമാണിത്. ഇത് റമീസിന്റെയോ എന്റെയോ കൈയ്യിലല്ല'- ഗാംഗുലി വിശദമാക്കി.

   ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.

   സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.
   Published by:Sarath Mohanan
   First published:
   )}