നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യയുടെ പുതിയ പരിശീലകന്‍; കോഹ്‌ലിയുടെ അഭിപ്രായം പരിഗണിക്കണമെന്ന് ഗാംഗുലി

  ഇന്ത്യയുടെ പുതിയ പരിശീലകന്‍; കോഹ്‌ലിയുടെ അഭിപ്രായം പരിഗണിക്കണമെന്ന് ഗാംഗുലി

  ആരാകണം കോച്ച് എന്നകാര്യത്തില്‍ അഭിപ്രായം പറയാന്‍ കോഹ്‌ലിക്ക് അവകാശമുണ്ട്

  Sourav-Ganguly

  Sourav-Ganguly

  • News18
  • Last Updated :
  • Share this:
   കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് ബിസിസിഐ. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. മുന്‍താരങ്ങളുള്‍പ്പെടെ നിരവധിപ്പേരാണ് പരിശീലകനാകാന്‍ രംഗത്തെത്തിയത്.

   അതിനിടെ നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തന്നെ പരിശീലകനായി തുടരുകയാണെങ്കില്‍ സന്തോഷമുണ്ടെന്ന അഭിപ്രായവുമായി നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. കോഹ്‌ലിയുടെ അഭിപ്രായത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പരിശീലകനെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതി അംഗമായ അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്റെ അഭിപ്രായപ്രകടനമായിരുന്നു.

   എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കിടയിലും വിരാടിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. കോഹ്‌ലിയാണ് നായകനെന്നും അതുകൊണ്ടുതന്നെ ആരാകണം കോച്ച് എന്നകാര്യത്തില്‍ അഭിപ്രായം പറയാന്‍ കോഹ്‌ലിക്ക് അവകാശമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

   First published:
   )}