COVID 19 | ബേലൂർ മഠത്തിലെത്തി സൗരവ് ഗാംഗുലി 2000 കിലോഗ്രാം അരി നൽകി

രാജ്യത്ത് ഇതുവരെ 1700ന് അടുത്ത് കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

News18 Malayalam | news18
Updated: April 1, 2020, 8:57 PM IST
COVID 19 | ബേലൂർ മഠത്തിലെത്തി സൗരവ് ഗാംഗുലി 2000 കിലോഗ്രാം അരി നൽകി
സൗരവ് ഗാംഗുലി
  • News18
  • Last Updated: April 1, 2020, 8:57 PM IST
  • Share this:
ബേലുർ മഠം: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിന് 2000 കിലോഗ്രാം അരി സംഭാവന നൽകി.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയായിട്ടാണ് ഗാംഗുലി ഇത് മഠത്തിന് കൈമാറിയത്. ബേലൂർ മഠത്തിലെത്തിയാണ് ഗാംഗുലി അരി കൈമാറിയത്.

You may also like:'കൊറോണ വൈറസ് കാലത്തെ നേതൃത്വം': സ്ഥിതിവിവര കണക്കുകളുമായി വൈറൽ ട്വിറ്റർ ത്രെഡ്‍ [NEWS]സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 30 വയസുകാരനും പോസിറ്റീവ് [NEWS]കോവിഡ് തോറ്റു: മരണമുഖത്തു നിന്നും ബ്രയാൻ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തി‍ [NEWS]

'25 വർഷങ്ങൾക്ക് ശേഷമാണ് ബേലൂർ മഠം സന്ദർശിക്കുന്നത്. ആവശ്യക്കാർക്ക് നൽകുന്നതിനു വേണ്ടി 2000 കിലോഗ്രാം അരി കൈമാറി." - ട്വിറ്റർ അക്കൗണ്ടിൽ ഗാംഗുലി കുറിച്ചു. വെള്ള ടീ ഷർട്ട് ധരിച്ചെത്തിയ മുൻ ഇന്ത്യൻ നായകൻ കറുത്ത മാസ്കും ധരിച്ചിരുന്നു.

 



നേരത്തെ കോവിഡ് 19 കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അമ്പതുലക്ഷം രൂപ വിലമതിക്കുന്ന അരി നൽകുമെന്ന് താരം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇതുവരെ 1700ന് അടുത്ത് കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

First published: April 1, 2020, 8:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading