നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'രാജിവെയ്ക്കാം'; ഇരട്ടപദവി വിവാദം രാജി സന്നദ്ധത പ്രകടിപ്പിച്ച് ഗാംഗുലി

  'രാജിവെയ്ക്കാം'; ഇരട്ടപദവി വിവാദം രാജി സന്നദ്ധത പ്രകടിപ്പിച്ച് ഗാംഗുലി

  ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയ്‌നിനു മുമ്പാകെയാണ് ഗാംഗുലി രാജി സന്നദ്ധത അറിയിച്ചത്

  ganguly

  ganguly

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്നതിനെതിരെ ഉയര്‍ന്ന വിവാദത്തിനു പിന്നലെ ഉപദേശക സമിതിയില്‍ നിന്ന് രാജിവെക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് സൗരവ് ഗാംഗുലി. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയ്‌നിനു മുമ്പാകെയാണ് ഗാംഗുലി ഉപദേശക സമിതി അംഗത്വം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചത്.

   നേരത്തെ ഓംബുഡ്‌സ്മാന്‍ ഗാംഗുലിക്ക് വിഷയത്തില്‍ നോട്ടീസ് അയച്ചിരുന്നു. ഗാംഗുലിയ്ക്ക് പുറമെ ഉപദേശക സമിതിസംഗങ്ങളായ വിവിഎസ് ലക്ഷ്മണനും സച്ചിന്‍ ടെണ്ടുല്‍ക്കറും ഐപിഎല്‍ ടീമുകളുടെ ഭാഗമാണ്. ലക്ഷ്മണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെയും ഉപദേശകരായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുകൂടിയാണ് ഗാംഗുലി.

   Also Read: ഇരട്ടപദവി ആരോപണം; ഒടുവില്‍ വിശദീകരണവുമായി ഗാംഗുലി

   നേരത്തെ ഓംബുഡ്മാനയച്ച കത്തിന് മറുപടി നല്‍കിയ ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ക്രിക്കറ്റ് ബോര്‍ഡിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് തനിക്ക് നേരിട്ടോ അല്ലാതെയോ പ്രത്യേക താത്പര്യങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബിസിസിഐ ഭരണഘടന മറികടന്നുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും താരം മറുപടി നല്‍കിയിരുന്നു.

   First published:
   )}