നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ലോകകപ്പില്‍ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്ന 5 മത്സരങ്ങളില്‍ സംഭവിച്ചത്

  ICC World cup 2019: ലോകകപ്പില്‍ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്ന 5 മത്സരങ്ങളില്‍ സംഭവിച്ചത്

  ഇരുടീമുകളും അഞ്ച് തവണ നേർക്കുനേർ വന്നപ്പോൾ 3 തവണയം ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു

  srilanka

  srilanka

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയുമാണ് പോരാട്ടത്തിനിറങ്ങുന്നത്. സെമി സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ലങ്കയ്ക്ക് ജയം കൂടിയേ തീരുവെങ്കില്‍ ദക്ഷിണാഫ്രിക്ക ഇതിനോടകം തന്നെ ലോകകപ്പില്‍ നിന്നും പുറത്തായി കഴിഞ്ഞിരിക്കുകയാണ്. ഇന്ന് ജയിച്ച സെമിയിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ലങ്ക ശ്രമിക്കുമ്പോള്‍ മുഖം രക്ഷിക്കാനുള്ള പോരാട്ടമാണ് പ്രോട്ടീസ് പടയ്ക്ക്.

   ലോകകപ്പില്‍ ഇതിന് മുമ്പ് അഞ്ച് തവണയാണ് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ മൂന്ന് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. 2007 ലെ 'സൂപ്പര്‍ 8' പോരാട്ടത്തില്‍ തുടര്‍ച്ചയായി നാല് പന്തില്‍ മലിംഗ വിക്കറ്റെടുത്തിട്ടും ദക്ഷിണാഫ്രിക്കന്‍ ജയം തടയാന്‍ ദ്വീപുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

   Also Read: 'ത്രീ ഡി എന്നു പറഞ്ഞിട്ട് പന്തെറിയിക്കുന്നില്ല, നാലാം നമ്പറില്‍ മികവുമില്ല' വിജയ് ശങ്കര്‍ ടീമിന് ആവശ്യമോ

   2007 മാര്‍ച്ച് 28 ന് ഗയാനയിലായിരുന്നു ശ്രീലങ്ക ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ട് മത്സരം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേടിയത് 209 റണ്‍സ്. 5ന് 98 എന്ന നിലയില്‍ പതറിയ ലങ്കയെ ദില്‍ഷന്റെയും അര്‍നേള്‍ഡിന്റെയും അര്‍ധ സെഞ്ച്വറികളാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.

   5 വിക്കറ്റ് നേടിയ ലാംഗ്വെല്‍റ്റായിരുന്നു ലങ്കന്‍ നിരയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് കാലിസിന്റെയും സ്മിത്തിന്റെയം അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ദക്ഷിണാഫ്രിക്ക അനായാസ ജയത്തിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് മലിംഗ ആഞ്ഞടിച്ചത്.

   5 ന് 206 എന്ന നിലയില്‍ മുന്നേറുന്ന ടീമിന്റെ നാലു വിക്കറ്റുകളാണ് തുടര്‍ച്ചയായ പന്തുകളില്‍ താരം വീഴ്ത്തിയത്. എന്നാല്‍ ആ നാല് വിക്കറ്റുകള്‍ക്കും തോല്‍വി തടുക്കാനായില്ല . 10 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് ജയം ദക്ഷിണാഫ്രിക്കക്ക്. അതിന് നാല് വര്‍ഷം മുമ്പ് ശ്രീലങ്കക്കെതിരെ മഴ മൂലം ടൈ ആയ മത്സരം ദക്ഷിണാഫ്രിക്കക്ക് പുറത്തേക്കുള്ള വഴി തുറന്നിരുന്നു. മുരളീരന്റെ പന്തില്‍ റണ്‍സിന് ശ്രമിക്കാതിരുന്ന ബൗച്ചര്‍ ഇന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ദുരന്ത ചിത്രമാണ്.

   First published:
   )}