നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ വിരമിച്ചു

  ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ വിരമിച്ചു

  • Last Updated :
  • Share this:
   കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഓറൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ പോര്‍ട്ടീസ് സംഘത്തിന്റെ മികച്ച ഫിനിഷറായി അറിയപ്പെടുന്ന താരമാണ് ആല്‍ബി മോര്‍ക്കല്‍. ദേശീയ ടീമിനായി ഒരു ടെസ്റ്റ് മത്സരം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഏകദിനത്തിലും ടി20യിലുമായി നൂറിലധികം മത്സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്.

   പതിനൊന്ന് വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 58 ഏകദിനങ്ങളിലും 50 ടി20യിലുമാണ് ആല്‍ബി മോര്‍ക്കല്‍ കളത്തിലിറങ്ങിയത്. ഏകദിനത്തില്‍ 782 റണ്‍സും ടി20യില്‍ 572 റണ്‍സും 56 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം. 2015 ന് ശേഷം ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

   Also Read: സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം; ഹര്‍ദ്ദിക് പാണ്ഡ്യയെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

   ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ കൂടുതല്‍ വിലയേറിയ താരങ്ങളിലൊരാളായിരുന്നു ആല്‍ി മോര്‍ക്കല്‍. ടൂര്‍ണ്ണമെന്റില്‍ 91 മത്സരങ്ങള്‍ കളിച്ച താരം 974 റണ്‍സും 85 വിക്കറ്റും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ ഐപിഎല്ലിലെത്തിയ താരം ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, പൂനെ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്.

   First published:
   )}