നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മാനസിക ആരോഗ്യം ശരിയല്ല; ക്രിക്കറ്റിൽനിന്ന് ബ്രേക്ക് എടുത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡികോക്ക്

  മാനസിക ആരോഗ്യം ശരിയല്ല; ക്രിക്കറ്റിൽനിന്ന് ബ്രേക്ക് എടുത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡികോക്ക്

  പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തോറ്റതോടെ ടെസ്റ്റ് ക്യാപ്റ്റന്‍റെ താൽക്കാലിത ചുമതല ഏറ്റെടുത്ത ഡി കോക്കിന് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നിരുന്നു

  Quinton-de-Kock

  Quinton-de-Kock

  • Share this:
   ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ക്വിന്റൺ ഡി കോക്ക് മാനസിക പ്രശ്നങ്ങളെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തു. ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ആഭ്യന്തര ക്രിക്കറ്റിൽനിന്ന് ഉൾപ്പടെ അദ്ദേഹം ബ്രേക്ക് എടുത്തത്. ദക്ഷിണാഫ്രിക്ക ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ (സാക) ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ ബ്രീറ്റ്‌സ്‌കെ ഇ‌എസ്‌പി‌എൻ‌ക്രിൻ‌ഫോ വെബ്‌സൈറ്റിനോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. “ഡി കോക്ക് കുറച്ച് ആഴ്ചകൾ” കളിയിൽ നിന്ന് അവധിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

   വിദഗ്ദ്ധ ഉപദേശ പ്രകാരമാണ് ഡി കോക്കിന് അവധി അനുവദിച്ചതെന്നും, അദ്ദേഹത്തെ നൽകി വരുന്ന പിന്തുണ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ തുടരുമെന്നും ബ്രീറ്റ്സ്കെ പറഞ്ഞു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ തോറ്റതോടെ കഴിഞ്ഞ ആഴ്ച ഡി കോക്ക് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. 2020 ഒടുവിലാണ് പാകിസ്ഥാൻ പര്യടനത്തിനായി ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. പരമ്പര തോറ്റതോടെ ടെസ്റ്റ് ക്യാപ്റ്റന്‍റെ താൽക്കാലിത ചുമതല ഏറ്റെടുത്ത ഡി കോക്കിന് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നിരുന്നു.

   എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമുള്ള ബയോ ബബിളിൽ കഴിയേണ്ടി വരുന്നത് തന്നെ ഏറെ ബാധിക്കുന്നതായും ടെസ്റ്റിൽ ക്യാപ്റ്റനാകാൻ താൽപര്യമില്ലായിരുന്നുവെന്നും താൽക്കാലികമായി ഏറ്റെടുത്തതാണെന്നും ഡി കോക്ക് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കനത്ത മാനസിക സമ്മർദ്ദം അനുഭവിച്ച ഡി കോക്ക് വിദഗ്ദ്ധ ചികിത്സ തേടിയത്. ഡി കോക്ക് ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിക്കുന്നതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതേ തുടർന്നാണ് കുറച്ചു കാലം ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ചത്.

   ഇംഗ്ലണ്ടിലെ ലോകകപ്പ് തോൽവിക്കു ശേഷമാണ് ഫാഫ് ഡുപ്ലെസിസിന്‍റെ പിൻഗാമിയായി ഡി കോക്ക് ഏകദിന, ടി20 ടീമുകളുടെ നായകനായത്. അതിനുശേഷം അദ്ദേഹം ടെസ്റ്റ് ടീമിന്‍റെ താൽക്കാലിക ക്യാപ്റ്റനാകുകയും ചെയ്തു. ശ്രീലങ്കയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്താനും ഡി കോക്കിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ സാധിച്ചിരുന്നു. എന്നാൽ ശ്രീലങ്കയിൽനിന്ന് പാകിസ്ഥാനിലേക്ക് തിരിക്കുന്നതിന് മുമ്പ് ബയോ ബബിളിൽ കഴിയേണ്ടി വരുന്നതിലുള്ള ആശങ്ക ഡി കോക്ക് പ്രകടിപ്പിച്ചിരുന്നു.

   Also Read- Faf du Plessis| ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലെസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

   രാജ്യത്തെ കരാറുള്ള കളിക്കാരെല്ലാം ആഭ്യന്തര ടി 20 ടൂർണമെന്റിൽ കളിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടർ ഗ്രേം സ്മിത്ത് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ആറ് ഫ്രാഞ്ചൈസികൾ പ്രഖ്യാപിച്ച സ്ക്വാഡുകളിൽ ഡി കോക്കും ഫാഫ് ഡു പ്ലെസിസും ഇല്ലെന്ന് പിന്നീട് വ്യക്തമായി. അതിനിടെ ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ടി 20 മത്സരങ്ങളും ഫെബ്രുവരി 19 നും 29 നും ഇടയിൽ ഡർബനിൽ നടക്കും, കളിക്കാർ ബയോ ബബിളിൽ തുടരണമെന്നും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ നിർദേശിച്ചിട്ടുണ്ട്.

   പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തി രാജ്യത്തെ ടെസ്റ്റ് കളിക്കാർക്ക് ഒരാഴ്ചത്തെ അവധിയുണ്ടെങ്കിലും ഞായറാഴ്ച അവസാനിച്ച പരമ്പരയിൽ നിന്ന് ദേശീയ ടി 20 ടീമിന് നേരെ 'ബയോ ബബിളിലേക്ക്' പോകേണ്ടിവരും. “കളിക്കാർ സമയം ചെലവഴിക്കുന്ന ഈ ബയോ ബബിളിൽ, കളിക്കാരുടെ മാനസികാരോഗ്യം, ക്ഷേമം എന്നിവ കൈകാര്യം ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു,” സ്മിത്ത് പറഞ്ഞു.
   "എന്നാൽ ഞങ്ങളുടെ (ദേശീയ) കളിക്കാരെ ഫീൽഡിൽ ഇറക്കാൻ ആവശ്യമായത് ചെയ്യേണ്ടതുണ്ട്. കോവിഡ് ലോക്ക് ഡൌണിനുശേഷം ഞങ്ങളുടെ കളിക്കാരുടെ മികവ് നിലനിർത്താൻ സാധിച്ചിട്ടുള്ളത് സന്തോഷകരമായ കാര്യമാണ്."- സ്മിത്ത് പറഞ്ഞു.
   Published by:Anuraj GR
   First published:
   )}