നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ദക്ഷിണാഫ്രിക്കൻ ഫുട്‌ബോൾ താരം കാറപകടത്തിൽ മരിച്ചു

  ദക്ഷിണാഫ്രിക്കൻ ഫുട്‌ബോൾ താരം കാറപകടത്തിൽ മരിച്ചു

  രണ്ട് മാസത്തിനുള്ളിൽ വാഹനാപകടത്തിൽ മരിക്കുന്ന രണ്ടാമത്തെ സൺ‌ഡൗൺസ് താരമാണ് മദിഷ

  Motjeka Madisha

  Motjeka Madisha

  • Last Updated :
  • Share this:
   മാമെലോഡി സൺ‌ഡൗൺ‌സ് താരവും ദക്ഷിണാഫ്രിക്കൻ പ്രതിരോധതാരവുമായി മോത്‌ജെ മദിഷയും ഞായറാഴ്ച പുലർച്ചെ നടന്ന വാഹന അപകടത്തിൽ മരിച്ചു. താരം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതാണ് മരണത്തിന് കാരണമായത്.

   ജോഹന്നാസ്ബർഗിലൂടെയുള്ള യാത്രയിൽ ഒരു പരസ്യ ബോർഡിൽ തട്ടി താരം സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം വിട്ടു. ഇതേ തുടർന്ന് കാറിൽ തീപടർന്നതോടെയാണ് അപകടം ഉണ്ടായത്. കാറിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം.

   Also Read ഇതാണ് ഡെഡിക്കേഷൻ; അപൂര്‍വയിനം കരിമ്പുലിയുടെ ചിത്രമെടുക്കാൻ 18കാരൻ റോഡിൽ കാത്തിരുന്നത് 9000 മിനുറ്റുകൾ

   തിരിച്ചറിയാൻ കഴിയാത്തവിധം ശരീരം കത്തിയതായി അപകടം കണ്ട ദൃക്സാക്ഷികൾ മാധ്യമങ്ങളോട് വിവരിച്ചു. കത്തിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ മോട്ട്ജേക്കയ്ക്ക് സാധിച്ചിരുന്നു. എങ്കിലും അപകടസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

   രണ്ട് മാസത്തിനുള്ളിൽ വാഹനാപകടത്തിൽ മരിക്കുന്ന രണ്ടാമത്തെ സൺ‌ഡൗൺസ് താരമാണ് മദിഷ. അനെലെ എൻ‌കോങ്‌ക എന്ന സൺ‌ഡൗൺസ് താരവും രണ്ട് മാസത്തിന് മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.
   Published by:user_49
   First published:
   )}