• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സമനില കുരുക്ക്; സ്പെയിനും പോർച്ചുഗലും പ്രീക്വാർട്ടറിൽ


Updated: June 26, 2018, 8:54 AM IST
സമനില കുരുക്ക്; സ്പെയിനും പോർച്ചുഗലും പ്രീക്വാർട്ടറിൽ

Updated: June 26, 2018, 8:54 AM IST
മോസ്ക്കോ: ലോകകപ്പിൽ മുൻ ജേതാക്കളായ സ്പെയിനും കരുത്തരായ പോർച്ചുഗലിനും സമനില കുരുക്ക്. തോൽവി ഉറപ്പായ കളിയിൽ അവസാന നിമിഷം ഗോൾ മടക്കിയാണ് സ്പെയിൻ സമനില പിടിച്ചത്. എന്നാൽ ഒരു ഗോളിന് മുന്നിട്ടുനിന്ന പോർച്ചുഗൽ ഇറാനെതിരെ അവസാന നിമിഷം സമനില വഴങ്ങുകയായിരുന്നു(1-1).




ഗ്രൂപ്പ് ബിയിൽ അഞ്ച് പോയിന്‍റ് വീതമുള്ള സ്പെയിനും പോർച്ചുഗലും പ്രീക്വാർട്ടറിൽ കടന്നു. ഗോൾ വ്യത്യാസത്തിൽ തുല്യരായതിനാൽ ഏറ്റവുമധികം ഗോളടിച്ച ടീം എന്ന നിലയിൽ സ്പെയിൻ ഗ്രൂപ്പ് ജേതാക്കളായി. അതേസമയം ഏഷ്യൻ ശക്തികളായ ഇറാൻ നാലു പോയിന്‍റുമായി മൂന്നാം സ്ഥാനത്തായി. മൊറോക്കോയ്ക്ക് ഒരു പോയിന്‍റാണുള്ളത്.

GROUP B Ladies and Gentlemen.



തടിതപ്പി സ്പെയിൻ

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന് അട്ടിമറി മണത്ത മൊറോക്കോയെ ഇഞ്ചുറി ടൈമിൽ സ്പെയിൻ സമനിലയിൽ പിടിക്കുകയായിരുന്നു. ഫൈനൽ വിസിലിന് നിമിഷങ്ങൾ ശേഷിക്കെ ഇയാഗോ അസ്പാസാണ് സ്പെയിനെ രക്ഷിച്ച ഗോൾ നേടിയത്. നേരത്തെ ഇസ്കോയാണ് സ്പെയിനിന്‍റെ ആദ്യ ഗോൾ നേടിയത്. ബൌത്തെയ്ബിയും യുസഫ് എൽ നെസിരിയുമാണ് മൊറോക്കോയുടെ സ്കോറർമാർ.



14 മിനിട്ടിൽ സ്പെയിനെ ഞെട്ടിച്ച് ബൌത്തെയ്ബിയുടെ ഗോളിൽ മൊറോക്കോയാണ് ആദ്യം മുന്നിലെത്തിയത്. അഞ്ച് മിനിട്ടിനകം ഇസ്കോയിലൂടെ സ്പെയിൻ മറുപടി ഗോൾ കണ്ടെത്തി. ആന്ദ്രേ ഇനിയസ്റ്റയുടെ പാസിൽനിന്നായിരുന്നു ഇസ്കോയുടെ ഗോൾ. തുടർന്ന് ശക്തമായ പ്രതിരോധക്കോട്ട ഉയർത്തിയ മൊറോക്കോയ്ക്കെതിരെ സ്പെയിൻ നന്നായി വിയർത്തു. ഡിയഗോ കോസ്റ്റ ഉൾപ്പടെയുള്ളവർ നിരവധി സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇടയ്ക്ക് പരുക്കൻ അടവുകളും മൊറോക്കോക്കാർ പുറത്തെടുത്തു. ഇതിന്‍റെ ഫലമായി ആറു തവണയാണ് മൊറോക്കോ താരങ്ങൾ മഞ്ഞ കാർഡ് കണ്ടത്.

81-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ യുസഫ് എൽ നെസിരിയുടെ ഗോളിൽ മൊറോക്കോ മുന്നിലെത്തി. ഇതോടെ അപായഭീതി മുന്നിൽക്കണ്ട സ്പെയിൻ സർവ്വ സന്നാഹങ്ങളുമായി ആഞ്ഞടിച്ചു. തുടരെത്തുടരെയുള്ള ആക്രമണങ്ങൾക്കൊടുവിലാണ് സമനില ഗോൾ പിറന്നത്. കോർണർ കിക്കിൽനിന്ന് ആസ്പസ് ലക്ഷ്യം കണ്ടത്. ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വി.എ.ആർ സഹായത്തോടെ സ്പെയിന് ഗോൾ അനുവദിക്കുകയായിരുന്നു.

റാൻ പൊരുതിനേടിയ സമനില

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മൽസരത്തിൽ റിക്കോർഡാ ക്വറീസ്മ നേടിയ ഗോളിൽ പോർച്ചുഗൽ ആണ് മുന്നിലെത്തിയത്. 45-ാം മിനിട്ടിൽ അഡ്രിയൻ സിൽവയിൽനിന്ന് ലഭിച്ച പാസ് ബോക്സിന് പുറത്തുനിന്ന് തകർപ്പനൊരു ഷോട്ടിലൂടെയാണ് ക്വറീസ്മ വലയ്ക്കുള്ളിലാക്കിയത്. 52-ാം മിനിട്ടിൽ ബോക്സിനുള്ളിൽ സെയ്ദ് എസാടൊള്ളാഹി ക്രിസ്റ്റ്യാനോയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ റൊണാൾഡോയുടെ കിക്ക് ഇറാൻ ഗോളി രക്ഷപ്പെടുത്തി.



ഒരു ഗോൾ വ്യത്യാസത്തിൽ ജയിച്ചുകയറാമെന്ന പോർച്ചുഗലിന്‍റെ മോഹം ഇറാൻ അവസാന നിമിഷം തകർക്കുകയായിരുന്നു. ഇഞ്ച്വറി ടൈമിൽ പെനാൽറ്റിയിലൂടെ കരിം അൻസാരിഫർഡാണ് സ്കോർ ചെയ്തത്. ബോക്സിനുള്ളിൽവെച്ച് സെഡ്രിക് സോറസ് ഹാൻഡ് ബോൾ ആയതിനാണ് പെനാൽറ്റി വിധിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്തെത്താമെന്ന പോർച്ചുഗലിന്‍റെ മോഹമാണ് ഇതിലൂടെ തകർന്നത്.
First published: June 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍