• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്പെയിന് നിറംകെട്ട ജയം; പ്രീക്വാർട്ടർ സാധ്യത നിലനിർത്തി

News18 Malayalam
Updated: June 21, 2018, 1:55 AM IST
സ്പെയിന് നിറംകെട്ട ജയം; പ്രീക്വാർട്ടർ സാധ്യത നിലനിർത്തി
News18 Malayalam
Updated: June 21, 2018, 1:55 AM IST
കസാൻ അരീന: ഡീഗോ കോസ്റ്റയുടെ എണ്ണം പറഞ്ഞ ഗോളിൽ ഇറാനെ തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടർ സാധ്യത നിലനിർത്തി. കളത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും സ്പെയിന് വിലങ്ങുതടിയായി ഇറാൻ പ്രതിരോധം. ഗ്രൂപ്പ് ബിയിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് ജയം. ഈ കളിയോടെ നാലു പോയിന്‍റു വീതമുള്ള സ്പെയിനും പോർച്ചുഗലും ഒന്നാം സ്ഥാനത്താണ്. മൂന്നു പോയിന്‍റുള്ള ഇറാൻ മൂന്നാമതാണ്. ഇതോടെ അവസാന മൽസരമായിരിക്കും ഗ്രൂപ്പിൽനിന്നുള്ള പ്രീ ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കുക.



കളിത്തട്ടുണർന്നതുമുതൽ നിരന്തരം ആക്രമണം കെട്ടഴിച്ചാണ് സ്പെയിൻ മുന്നേറിയത്. എന്നാൽ ശക്തമായ പ്രതിരോധക്കോട്ട കെട്ടിയാണ് ഇറാൻ സ്പെയിനെ തടഞ്ഞത്. ഇതിനായി പരുക്കൻ അടവുകളും അവർ പുറത്തെടുത്തു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നുപോലെ മുതലെടുക്കാൻ സ്പെയിന് ആയില്ല. മറുവശത്ത് ചില കൌണ്ടർ അറ്റാക്കുകളിലുടെ ഇറാനും സാന്നിധ്യം അറിയിച്ചു. ഗോൾരഹിതമായി ഒന്നാം പകുതി പിന്നിട്ടു.



54-ാം മിനിട്ടിലാണ് മൽസരത്തിന്‍റെ ഫലം നിർണയിച്ച ഗോൾ പിറന്നത്. ആന്ദ്രേ ഇനിയസ്റ്റയുടെ പാസിൽ ഗോളിലേക്ക് പായിച്ച ഡീഗോ കോസ്റ്റയ്ക്ക് പിഴച്ചില്ല. ഈ ലോകകപ്പിൽ മൂന്നാം ഗോളാണ് കോസ്റ്റ നേടിയത്. 62-ാം മിനിട്ടിൽ സ്പെയിനെ ഞെട്ടിച്ചു ഇറാൻ സ്കോർ ചെയ്തു. എന്നാൽ വിഎആറിന്‍റെ സഹായം തേടിയ റഫറി ഓഫ് ലൈനായതിനാൽ ഗോൾ അനുവദിച്ചില്ല. അതിന് ശേഷം ലീഡുയർത്താൻ സ്പെയിൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇറാൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. തിരിച്ചടികളിലൂടെ ഗോൾ മടക്കാൻ ഇറാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

സുപ്രധാന നിമിഷങ്ങൾ
54' ഇനിയസ്റ്റയുടെ പാസിൽനിന്ന് കോസ്റ്റയുടെ ഗോൾ

62' സെയ്ദ് ഇസാട്ടൊല്ലാഹി ഇറാനുവേണ്ടി ഗോൾ നേടിയെങ്കിലും വിഎആറിൽ ഇത് ഓഫ് സൈഡാണെന്ന് വ്യക്തമായി

79' മൽസരത്തിലെ ആദ്യ മഞ്ഞ കാർഡ് ഇറാന്‍റെ വാഹിദ് അമീരിക്ക്

90' ഇറാന് വീണ്ടും മഞ്ഞ കാർഡ്- ഒമിഡ് ഇബ്രാഹിമിക്ക്


First published: June 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...