• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup | സെർജിയോ ബുസ്ക്വറ്റ്സിന് കോവിഡ്; സ്പെയിനിന് കനത്ത തിരിച്ചടി

Euro Cup | സെർജിയോ ബുസ്ക്വറ്റ്സിന് കോവിഡ്; സ്പെയിനിന് കനത്ത തിരിച്ചടി

ടീമിന്റെ ക്യാപ്റ്റന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫുകളുമടക്കം യൂറോ കപ്പിനുള്ള സ്പെയ്നിന്റെ 50 അം​ഗ സംഘത്തെ തുടർപരിശോധനകൾക്ക് വിധേയമാക്കും

Sergio Busquets

Sergio Busquets

 • News18
 • Last Updated :
 • Share this:
  യൂറോ കപ്പിനായി ഒരുങ്ങുന്ന മുൻ ചാമ്പ്യൻമാരായ സ്പെയിനിന് കനത്ത തിരിച്ചടി. സ്പാനിഷ് ടീമിന്റെ നായകനും അവരുടെ ടീമിൽ മധ്യനിരയിലെ നിർണായക സാന്നിധ്യവുമായ സെർജിയോ ബുസ്ക്വറ്റ്സിന് കോവിഡ് ബാധ സ്ഥിരീകരിച്ചതാണ് മുൻ ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്. എട്ട് ദിവസത്തിനുള്ളിൽ ടൂർണമെന്റിലെ തങ്ങളുടെ ആദ്യമത്സരം കളിക്കാനിരിക്കെയാണ് സ്പാനിഷ് നായകന് രോഗബാധ സ്ഥിരീകരിച്ചത്.

  ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതോടെ താരം ടീം ക്യാംപ് വിട്ടെങ്കിലും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെല്ലാം ക്വാറന്റീനിൽ പോകണ്ടി വന്നു. ഇതേ തുടർന്ന് യൂറോ കപ്പ് തുടങ്ങുന്നതിനു മുമ്പ് നടക്കുന്ന സന്നാഹമത്സരത്തിൽ ലിത്വാനിയക്കെതിരെ കളിക്കാൻ അവരുടെ അണ്ടർ 21 ടീമിനെ കളത്തിലിറക്കേണ്ട അവസ്ഥയിലാണ് സ്പാനിഷ് ടീമുള്ളത്. നാളെയാണ് ലിത്വാനിയക്കെതിരായ സ്പെയിനിന്റെ മത്സരം.

  IPL 2021 | രണ്ടാം പാദം സെപ്റ്റംബർ 19 മുതൽ; ഒക്ടോബർ 15ന് ഫൈനൽ

  ബുസ്ക്വറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ 10 ദിവസം ഐസൊലേഷനിൽ കഴിയേണ്ടി വരുമെന്നതിനാൽ താരത്തിന്റെ യൂറോയിലെ പങ്കാളിത്തവും ഇതോടെ  അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യൂറോയിൽ ഗ്രൂപ്പ് ഇ യിൽ പോളണ്ട്, സ്ലൊവാക്യ, സ്വീഡൻ എന്നീ ടീമുകൾക്കൊപ്പമാണ് സ്പെയിൻ ഉൾപ്പെട്ടിട്ടുള്ളത്. 14ന് സ്വീഡനെതിരെയാണ് യൂറോ കപ്പിൽ സ്പെയിനിന്റെ ആദ്യമത്സരം.

  വെള്ളിയാഴ്ച മാഡ്രിഡിൽ പോർച്ചു​ഗലിന് എതിരായ സൗഹൃദമത്സരത്തിൽ ബുസ്ക്വറ്റ്സ് കളിച്ചിരുന്നു. ഇത് പോർച്ചു​ഗൽ ടീമിനും ആശങ്ക സമ്മാനിക്കുന്നുണ്ട്. മത്സരത്തിന് തൊട്ടുമുമ്പ് പോർച്ചു​ഗലിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ താരം ആലിം​ഗനം ചെയ്തിരുന്നു എന്നതാണ് പറങ്കിപ്പടയുടെ ആശങ്കയ്ക്ക് ഉള്ള കാരണം.

  ടീമിന്റെ ക്യാപ്റ്റന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫുകളുമടക്കം യൂറോ കപ്പിനുള്ള സ്പെയ്നിന്റെ 50 അം​ഗ സംഘത്തെ തുടർപരിശോധനകൾക്ക് വിധേയമാക്കുമെന്നും ഇതിനുശേഷമേ ബുസ്ക്വറ്റ്സിന്റെ യൂറോ പങ്കാളിത്തത്തെ സംബന്ധിച്ചുള്ള കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കൂവെന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

  നേരത്തെ തന്നെ യൂറോ കപ്പിനുള്ള ടീം തെരഞ്ഞെടുപ്പിന്റെ പേരിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്പെയിൻ ഫുട്ബോളിൽ അവരുടെ ക്യാപ്റ്റന്റെ രോഗബാധ അവരുടെ പ്രകടനത്തെ ബാധിക്കുമോ എന്നത് കണ്ടറിയണം. യൂറോ കപ്പിനുള്ള സ്പെയിൻ ടീമിൽ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന സെർജിയോ റാമോസിനെ കൂടാതെയാണ് പരിശീലകനായ എൻറിക്വെ ടീമിനെ പ്രഖ്യാപിച്ചത്. റാമോസിന് ടീമിലിടം നേടാൻ കഴിയാതെ വന്നതോടെ സ്പെയനിലെ മുൻനിര ക്ലബായ റയൽ മാഡ്രിഡിൽ നിന്നും ഒരു താരം പോലും ഇല്ലാതെയാണ് സ്പെയിൻ ടീം ഈ യൂറോ കപ്പിൽ ഇറങ്ങുന്നത്. ഈ ഒരു തീരുമാനം സ്‌പെയ്നിലെ റയൽ മാഡ്രിഡ് ആരാധകർക്കിടയിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് പോർച്ചുഗലിനെതിരായ മത്സരത്തിൽ മത്സരം കാണാനെത്തിയ ആരാധകർ പരിശീലകനെതിരെ കളിക്കിടയിൽ കൂവലുകൾ നടത്തി തങ്ങളുടെ പ്രതിഷധം പ്രകടിപ്പിച്ചിരുന്നു.

  യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീം:ഗോള്‍കീപ്പര്‍മാര്‍:
  ഡേവിഡ് ഡി ഗിയ(മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റോബര്‍ട്ട് സാഞ്ചസ്(ബ്രൈറ്റണ്‍), ഉനായ് സൈമണ്‍(അത്‌ലറ്റിക് ബില്‍ബവോ)

  ഡിഫൻഡര്‍മാര്‍:ജോസേ ഗയ(വലെന്‍സിയ), ജോര്‍ദി ആല്‍ബ(ബാഴ്സിലോണ), അയ്മറിക് ലപോര്‍ട്ടെ, എറിക് ഗാര്‍സിയ(മാഞ്ചസ്റ്റര്‍ സിറ്റി), ഡീഗോ ലോറന്റെ(ലീഡ്‌സ് യുണൈറ്റഡ്), സെസാര്‍ ആസ്പ്ലികുയറ്റ(ചെല്‍സി), മാര്‍ക്കോസ് ലോറന്റെ(അത്‌ലറ്റികോ മാഡ്രിഡ്)

  മിഡ്ഫീല്‍ഡര്‍മാര്‍:സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, പെഡ്രി(ബാഴ്‌സിലോണ), റോഡ്രി(മാഞ്ചസ്റ്റര്‍ സിറ്റി), തിയാഗോ അല്‍കാന്റാര(ലിവര്‍പൂള്‍), കൊക്കെ(അത്‌ലറ്റികോ മാഡ്രിഡ്), ഫാബിയന്‍ റൂയിസ് (നാപ്പോളി)

  ഫോര്‍വേഡുകള്‍:ഡാനി ഓള്‍മോ(ലെപ്‌സീഗ്), മൈക്കല്‍ ഒയാര്‍സാബാല്‍(റയല്‍ സോസിദാദ്), അല്‍വാരോ മൊറാട്ട(യുവന്റസ്), ജെറാര്‍ഡ് മൊറേനോ(വിയ്യാറയല്‍), ഫെറന്‍ ടോറസ്(മാഞ്ചസ്റ്റര്‍ സിറ്റി), അഡമ ട്രയോറെ(വുള്‍വര്‍ഹാംപ്ടന്‍), പാബ്ലോ സാറാബിയ(പിഎസ്ജി).

  Summary | Spain captain Sergio Busquets tests Covid positive; major setback for the Spanish as they get ready for the Euros
  Published by:Joys Joy
  First published: