HOME » NEWS » Sports » SPAIN COACH LUIS ENRIQUE ANNOUNCES SPAIN SQUAD FOR EURO NO REAL MADRID PLAYERS IN THE TEAM JK INT

റയല്‍ മാഡ്രിഡ് താരങ്ങള്‍ ഇല്ലാതെ യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ച് ലൂയിസ് എന്റിക്വ; സെര്‍ജിയോ റാമോസിന് തിരിച്ചടിയായത് പരുക്ക്

ജൂണില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിനായുള്ള 24 അംഗ ടീമില്‍ നിന്നും റാമോസ് ഒഴിവാക്കപ്പെട്ടതോടെ യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ റയല്‍ മാഡ്രിഡന് പ്രാതിനിധ്യം ഇല്ലാതെയായി

News18 Malayalam | news18-malayalam
Updated: May 24, 2021, 9:52 PM IST
റയല്‍ മാഡ്രിഡ് താരങ്ങള്‍ ഇല്ലാതെ യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ച് ലൂയിസ് എന്റിക്വ; സെര്‍ജിയോ റാമോസിന് തിരിച്ചടിയായത് പരുക്ക്
euro cup
  • Share this:
യൂറോ കപ്പിനുളള സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ ലൂയിസ് എന്റിക്വ. ഏവരെയും ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു സ്‌പെയിന്‍ പരിശീലകന്‍ പുറത്ത് വിട്ടത്. ടീമിന്റെ ക്യാപ്റ്റന്‍ ആയ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെ ടീമിലേക്ക് പരിഗണിച്ചില്ല എന്നതായിരുന്നു വാര്‍ത്ത. 180 മത്സരങ്ങള്‍ സ്‌പെയിനു വേണ്ടി കളിച്ചിട്ടുള്ള റാമോസ് ഈ സീസണില്‍ പരുക്കുകള്‍ കാരണം കൂടുതല്‍ സമയവും കളത്തിന് പുറത്തായിരുന്നു. പരുക്കിന് പുറമെ താരത്തിന് കോവിഡ് ബാധ കൂടി ഏറ്റത് മൂലം വീണ്ടും കുറെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇക്കാരണങ്ങളാല്‍ ലൂയിസ് എന്റിക്വക്ക് ശക്തമായ ഒരു ടീം പടുത്തുയര്‍ത്താന്‍ വേണ്ടി സ്‌പെയിന്‍ ടീമിന്റെ വിശ്വസ്തനായ താരത്തെ ഒഴിവാക്കേണ്ടി വന്നത്. അതേസമയം ഫ്രാന്‍സില്‍ നിന്നും സ്‌പെയിനിലേക്ക് മാറിയ മാഞ്ചസ്റ്റര്‍ സിറ്റി താരം അയ്‌മെറിക് ലപോര്‍ട്ട ടീമിലിടം പിടിച്ചിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരുക്ക് കാരണം ലപ്പോര്‍ട്ട പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ടീമില്‍ സ്ഥിരം അംഗമായിരുന്നില്ല. പക്ഷേ പ്രതിരോധ നിരയില്‍ താരങ്ങള്‍ ആവശ്യം വന്നതിനാല്‍ ലപ്പോര്‍ട്ടയെ ടീമില്‍ എടുക്കുകയായിരുന്നു.

ജൂണില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിനായുള്ള 24 അംഗ ടീമില്‍ നിന്നും റാമോസ് ഒഴിവാക്കപ്പെട്ടതോടെ യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ റയല്‍ മാഡ്രിഡന് പ്രാതിനിധ്യം ഇല്ലാതെയായി. ഒരു കാലത്ത് റയല്‍ മാഡ്രിഡ് താരങ്ങള്‍ അരങ്ങ് വാണിരുന്ന സ്‌പെയിന്‍ ടീമില്‍ നിന്നും ഒരൊറ്റ താരം പോലുമില്ലാതെ യൂറോ കപ്പിന് പോവുക എന്നത് റയലിനെ സംബന്ധിച്ച് നിരാശ നല്‍കുന്ന കാര്യമാണ്.

അതേസമയം റാമോസിന്റെ അഭാവത്തില്‍ ബാഴ്‌സിലോണ മധ്യനിര താരമായ സെര്‍ജിയോ ബുസ്‌ക്വറ്റ്സാണ് ടീമിനെ നയിക്കുക. ഇനി രണ്ടു താരങ്ങളെ കൂടി ടീമില്‍ ഉപ്പെടുത്താനുള്ള സ്ഥലമുണ്ട്. നേരത്തെ, റാമോസുമായി സംസാരിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ ബുദ്ധിമുട്ടേറിയ തീരുമാനം എടുത്തതെന്നും താരത്തിന് പരുക്കുമൂലം ഈ വര്‍ഷം വേണ്ടത്ര പരിശീലനം നടത്താനോ മത്സരങ്ങളില്‍ പങ്കെടുക്കാനോ കഴിഞ്ഞിട്ടില്ലെന്നും എന്റിക്വ വ്യക്തമാക്കി.

യൂറോ 2004നു ശേഷം ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ റാമോസ് സ്പെയിന്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്. റാമോസിനു നിരന്തരമായി ഏറ്റ പരുക്ക് ഈ സീസണില്‍ താരത്തിന്റെ ക്ലബായ റയല്‍ മാഡ്രിഡിന്റെ ഫോമിനെയും ബാധിച്ചിരുന്നു. 2009-10 സീസണു ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് ഒരു കിരീടം പോലുമില്ലാതെ ഒരു സീസണ്‍ അവസാനിപ്പിക്കുന്നത്.

യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീം:

ഗോള്‍കീപ്പര്‍മാര്‍:
ഡേവിഡ് ഡി ഗിയ(മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റോബര്‍ട്ട് സാഞ്ചസ്(ബ്രൈറ്റണ്‍), ഉനായ് സൈമണ്‍(അത്‌ലറ്റിക് ബില്‍ബവോ)

ഡിഫന്റര്‍മാര്‍:
ജോസേ ഗയ(വലെന്‍സിയ), ജോര്‍ദി ആല്‍ബ(ബാഴ്സിലോണ), അയ്മറിക് ലപോര്‍ട്ടെ, എറിക് ഗാര്‍സിയ(മാഞ്ചസ്റ്റര്‍ സിറ്റി), ഡീഗോ ലോറന്റെ(ലീഡ്‌സ് യുണൈറ്റഡ്), സെസാര്‍ ആസ്പ്ലികുയറ്റ(ചെല്‍സി), മാര്‍ക്കോസ് ലോറന്റെ(അത്‌ലറ്റികോ മാഡ്രിഡ്)

മിഡ്ഫീല്‍ഡര്‍മാര്‍:
സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, പെഡ്രി(ബാഴ്‌സിലോണ), റോഡ്രി(മാഞ്ചസ്റ്റര്‍ സിറ്റി), തിയാഗോ അല്‍കാന്റാര(ലിവര്‍പൂള്‍), കൊക്കെ(അത്‌ലറ്റികോ മാഡ്രിഡ്), ഫാബിയന്‍ റൂയിസ് (നാപ്പോളി)

ഫോര്‍വേഡുകള്‍:
ഡാനി ഓള്‍മോ(ലെപ്‌സീഗ്), മൈക്കല്‍ ഒയാര്‍സാബാല്‍(റയല്‍ സോസിദാദ്), അല്‍വാരോ മൊറാട്ട(യുവന്റസ്), ജെറാര്‍ഡ് മൊറേനോ(വിയ്യാറയല്‍), ഫെറന്‍ ടോറസ്(മാഞ്ചസ്റ്റര്‍ സിറ്റി), അഡമ ട്രയോറെ(വുള്‍വര്‍ഹാംപ്ടന്‍), പാബ്ലോ സാറാബിയ(പിഎസ്ജി).
Published by: Jayesh Krishnan
First published: May 24, 2021, 9:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories