Euro Cup| യൂറോ കപ്പ്: സ്പെയിൻ ഇന്നിറങ്ങുന്നു; എതിരാളികൾ സ്വീഡൻ
Euro Cup| യൂറോ കപ്പ്: സ്പെയിൻ ഇന്നിറങ്ങുന്നു; എതിരാളികൾ സ്വീഡൻ
യൂറോ കപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ ഇന്ന് സ്വീഡനെ നേരിടാനൊരുങ്ങുന്നു. സ്പെയ്നിലെ ബിൽബാവോയിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം നടക്കുന്നത്.
യൂറോ കപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ ഇന്ന് സ്വീഡനെ നേരിടാനൊരുങ്ങുന്നു. സ്പെയ്നിലെ ബിൽബാവോയിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം നടക്കുന്നത്.
കോവിഡ് ബാധിച്ച ക്യാപ്റ്റൻ സെർജി ബുസ്ക്വറ്റ്സും ടീമിലേക്ക് വിളി ലഭിക്കാതെ പോയ സൂപ്പർ താരം സെർജിയോ റാമോസുമില്ലാതെയാണ് സ്പെയിൻ സ്വീഡനെ നേരിടാനിറങ്ങുന്നത്. യൂറോ കപ്പിന് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ബാധിതനായ ബുസ്ക്വറ്റ്സ് ഇപ്പോഴും ഐസൊലേഷനിലാണ്. സ്പെയിൻ നിരയിൽ കോവിഡ് ബാധിച്ച ഡിയേഗോ ലോറൻ്റേയും ഐസോലാഷനിൽ കഴിയുന്നു. അതേസമയം, ടീമിൻ്റെ മുഖമായിരുന്ന റാമോസിന് കഴിഞ്ഞ സീസണിൽ പരുക്കേറ്റതാണ് ടൂർണമെൻ്റിനുള്ള സ്പെയിൻ ടിമിലേക്കുള്ള വഴിയടച്ചത്.
ഒരു പിടി യുവതാരങ്ങളുമായി വരുന്ന സ്പെയിൻ ടീമിലെ മുന്നേറ്റനിരയിൽ കളിക്കുന്ന യുവതാരം ഫെറാൻ ടോറസിന്റെ ഫോമാണ് അവർക്ക് പ്രതീക്ഷ നൽകുന്നത്. സ്പെയിനിനായി ബൂട്ടുകെട്ടിയ 12 മത്സരങ്ങളിൽ ആറു തവണ ടോറസ് സ്കോർ ചെയ്തു. ഈ സ്കോറിങ് മികവാണ് സ്പെയിന് സ്വീഡനെ നേരിടാൻ ഒരുങ്ങുമ്പോൾ പ്രതീക്ഷ നൽകുന്നത്. പ്രത്യേകിച്ചും സ്വീഡനെതിരെ കളിച്ച അവസാന 11 മത്സരങ്ങളിലും സ്കോർ ചെയ്യാനായിട്ടില്ലെന്ന കാര്യം പരിഗണിക്കുമ്പോൾ. ഈ കുറവ് ടോറസിന്റെ ഫോമിലൂടെ മറികടക്കാനാവുമെന്നാണ് സ്പെയിനിന്റെ പ്രതീക്ഷ. ഇതോടൊപ്പം പ്രധാന ടൂർണമെന്റുകളിൽ ആദ്യ മത്സരം കളിക്കാനിറങ്ങിയതിൽ കഴിഞ്ഞ അഞ്ച് തവണയിൽ വെറും ഒരു തവണ മാത്രമാണ് സ്പെയിൻ ജയിച്ചിട്ടുള്ളത്. ഈ ഒരു മോശം റെക്കോർഡ് കൂടി മറികടക്കാൻ ലൂയീസ് എൻറിക്വേക്ക് കീഴിൽ ഇറങ്ങുന്ന സ്പെയിൻ ടീം ലക്ഷ്യമിടുന്നു. അവരുടെ നായകനും ലോകത്തിലെ തന്നെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായ ബുസ്ക്വറ്റ്സിൻ്റെ അഭാവം അവർക്ക് തിരിച്ചടിയാകുമോ എന്നത് കാത്തിരുന്ന് കാണാം.
അതേസമയം, സ്പെയിനിൻ്റെ എതിരാളികളായ സ്വീഡിഷ് ടീമിലും കോവിഡ് ആശങ്കയുണ്ട്. കോവിഡ് ബാധിതരായ യുവതാരം ഡീജാൻ കുലുസെവ്കിയും, മത്തിയാസ് സ്വാൻബർഗിനും ഇന്ന് കളിക്കാനാവില്ല. ആക്രമണനിരയിൽ മാർക്കസ്ബെർഗിനൊപ്പം യുവതാരം അലക്സാണ്ടർ ഐസക്കാവും സ്വീഡിഷ് നിരയിൽ ഗോളടിക്കാനുള്ള ചുമതല ഏറ്റെടുക്കാൻ ഇറങ്ങുക. യൂറോയിൽ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ആറിലും തോറ്റ ചരിത്രമാണ് സ്വീഡനുള്ളത്. 2012ൽ ഫ്രാൻസിനെതിരെ ആയിരുന്നു യൂറോയിൽ സ്വീഡന്റെ അവസാന ജയം.
യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ഇന്ന് മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ഇന്ന് 6.30ന് നടക്കുന്ന ആദ്യത്തെ മത്സരത്തിൽ സ്കോട്ലൻഡ് ചെക്ക് റിപ്പബ്ലിക്കിനേയും രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ പോളണ്ട് സ്ലൊവാക്യയേയും നേരിടും. 2016ൽ യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയ പോളണ്ട് ഇത്തവണ ഒരു പടി കൂടി മുന്നേറാൻ ലക്ഷ്യമിട്ടാണ് വരുന്നത്. പോളണ്ടിൻ്റെ പ്രതീക്ഷ മുഴുവനും അവരുടെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയിലാണ്. ഇക്കഴിഞ്ഞ ക്ലബ്ബ് സീസണിൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിന് വേണ്ടി പുറത്തെടുത്ത തകർപ്പൻ പ്രകടനം അവരുടെ രാജ്യത്തിന് വേണ്ടിയും ആവർത്തിക്കും എന്നാണ് പോളിഷ് ആരാധകരും കരുതുന്നത്. യുവന്റസ് ഗോൾ കീപ്പർ ചെസ്നിയുടെ പ്രകടനങ്ങളും പോളണ്ടിന് നിർണായകമാകും. പോളണ്ടിന്റെ എതിരാളികളായ സ്ലൊവാക്യക്കും കാര്യങ്ങൾ അത്ര സുഖകരമല്ല. അവസാന ആറ് മത്സരത്തിൽ ഒരു വിജയം മാത്രമെ സ്ലൊവാക്യക്ക് നേടാൻ കഴിഞ്ഞിട്ടുള്ളൂ. സ്ലൊവാക്യൻ നിരയിൽ ഇറങ്ങുന്ന ഇന്റർ മിലാൻ താരം സ്ക്രിനിയറും വിശ്വസ്തനായ ഹാംസികുമാണ് അവരുടെ പ്രധാനികൾ.
മൽസരങ്ങൾ സോണി ചാനലുകളിൽ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
Summary
Euro Cup : Busquets' less Spain faces Sweden in their first Euro Cup group match
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.