• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്പെയിൻ ഒരു ഗോളിന് മുന്നിൽ; ഇനിയേസ്റ്റ പുറത്ത്


Updated: July 1, 2018, 8:00 PM IST
സ്പെയിൻ ഒരു ഗോളിന് മുന്നിൽ; ഇനിയേസ്റ്റ പുറത്ത്

Updated: July 1, 2018, 8:00 PM IST
മോസ്കോ: ഇനിയേസ്റ്റയെ പുറത്തിറക്കി റഷ്യക്കെതിരായ നോക്കൗട്ട് മത്സരത്തിനിറങ്ങിയ സ്പെയിൻ ഒരു ഗോളിന് മുന്നിൽ. 11ാം മിനിറ്റിൽ റഷ്യയുടെ സെർഗി ഇഗ്നാഷെവിച്ചിന്റെ കാലിൽ നിന്ന് പിറന്ന സെൽഫ് ഗോളിലാണ് സ്പെയിൻ മുന്നിലെത്തിയത്. കളിയുടെ തുടക്കത്തിൽ മികച്ച കളിയാണ് സ്പെയിൻ പുറത്തെടുത്തത്.

ആദ്യഘട്ട മത്സരങ്ങളിൽ പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ലെന്ന വിമർശനമാണ് സ്പെയിൻ നേരിടുന്നത്. അതേസമയം ഒന്നും നഷ്ടപ്പെടാനില്ലാത്ത റഷ്യക്ക് കാണികളുടെ പിന്തുണയാണ് കരുത്ത് പകരുന്നത്.

സ്പെയിനായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡുള്ള ഐകർ കസീയസിനൊപ്പം സെർജിയോ റാമോസും എത്തിയെന്നതാണ് കളിയുടെ പ്രത്യേകത. ലോകകപ്പിലെ റാമോസിന്റെ 17ാമത് മത്സരമാണിത്.

കഴിഞ്ഞ 23 രാജ്യാന്തര മത്സരങ്ങളിൽ തോൽവിയറിയാതെയാണ് സ്പെയിനിന്റെ വരവ്. റഷ്യൻ ലോകകപ്പ് കളിച്ച 32 രാജ്യങ്ങളിൽ തോൽവിയറിയാക്കുതിപ്പിൽ മുന്നിൽ സ്പെയിൻ തന്നെ. രണ്ടു വർഷം മുൻപ് യൂറോകപ്പിൽ ഇറ്റലിയോട് തോറ്റതാണ് അവരുടെ അവസാന തോൽവി.

ഇനിയേസ്റ്റയ്ക്കു പകരം മാർക്കോ അസൻസിയോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. കാർവജാലിനു പകരം നാച്ചോയും തിയാഗോയ്ക്കു പകരം കോക്കെയും കളത്തിലിറങ്ങി.
Loading...
 
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍