• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുന്നേറാൻ സ്പെയിനും ക്രൊയേഷ്യയും; അട്ടിമറിക്കാൻ റഷ്യയും ഡെന്മാർക്കും


Updated: July 1, 2018, 4:25 PM IST
മുന്നേറാൻ സ്പെയിനും ക്രൊയേഷ്യയും; അട്ടിമറിക്കാൻ റഷ്യയും ഡെന്മാർക്കും

Updated: July 1, 2018, 4:25 PM IST
മോസ്കോ: ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങളിൽ ഞായറാഴ്ച മുൻ ലോകജേതാക്കളായ സ്പെയിൻ ആതിഥേയരായ റഷ്യയെ നേരിടും. രാത്രി 7.30-നാണ് മത്സരം. 11.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ക്രൊയേഷ്യ ഡെന്മാർക്കിനെ നേരിടും.

കഠിന പോരാട്ടത്തിനൊടുവിൽ ബി ​ഗ്രൂപ്പിൽ ഒന്നാമന്മാരായാണ് സ്പെയിൻ പോരിനിറങ്ങുന്നത്. ഒരു ജയവും രണ്ട് സമനിലയും മാത്രമാണ് ടീമിന്റെ സമ്പാദ്യം. ആറ് ​ഗോൾ അടിച്ചപ്പോൾ അഞ്ചെണ്ണം വഴങ്ങി. മധ്യനിരയിൽ നിന്ന് പന്ത് മുൻനിരയിലേക്ക് എത്തുന്നില്ലെന്നതാണ് സ്പെയിൻ നേരിടുന്ന പ്രധാന പ്രശ്നം. ലോകോത്തര താരങ്ങളും ഗോൾക്കീപ്പറുമുണ്ടായിട്ടും ഗോൾ വഴങ്ങുന്നത് തടയാൻ സ്പെയിനിന് കഴിയുന്നില്ല.

ഗ്രൂപ്പ ഘട്ടത്തിലെ അവസാന മത്സരത്തിൽ മൊറോക്കോയോട് ഏറെ വിയർപ്പൊഴുക്കിയാണ് സ്പാനിഷ് പട സമനില വഴങ്ങിയത്. മറുവശത്ത് റഷ്യയാകട്ടെ ആതിഥേയരെന്ന ആത്മവിശ്വാസത്തിനൊപ്പം ​ഗ്രൂപ്പ്ഘട്ടത്തിൽ നടത്തിയ മിന്നുന്ന പ്രകടനം നൽകിയ ആവേശത്തിലുമാണ്. സൗദി അറേബ്യയേയും ഈജിപ്തിനേയും ​ഗോൾമഴയിൽ മുക്കിയ റഷ്യ ഉറു​ഗ്വേയോട് മാത്രമാണ് തോറ്റത്.

മരണ​ഗ്രൂപ്പിൽ അർജന്റീനയടക്കം മൂന്ന് ടീമുകളേയും തോൽപ്പിച്ച് തീർത്തും ആധികാരികമായാണ് ക്രൊയേഷ്യയുടെ വരവ്. ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ചും സൂപ്പർ താരം ഇവാൻ റാക്കിറ്റിച്ചുമടങ്ങുന്ന മധ്യനിര തന്നെയാണ് ടീമിന്റെ കരുത്ത്. ലോകകപ്പിൽ ഇതുവരെ പെനാൽറ്റിയിലൂടെ മാത്രമാണ് ക്രൊയേഷ്യ ഒരു ​ഗോൾ വഴങ്ങിയത്. മറുവശത്ത് ഡെന്മാർക്ക് തോൽവിയറിയാതെയാണ് വരുന്നത്. രണ്ട് സമനിലയും ഒരു ജയവുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ക്രൊയേഷ്യയെപ്പോലെ, പെനാൽറ്റിയിലൂടെ ഒരു ​ഗോൾ മാത്രമാണ് ഡെന്മാർക്കും വഴങ്ങിയത്.

 
First published: July 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍