• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്പെയിൻ–റഷ്യ മത്സരം എക്സ്ട്രാ ടൈമിലേക്ക്


Updated: July 1, 2018, 9:37 PM IST
സ്പെയിൻ–റഷ്യ മത്സരം എക്സ്ട്രാ ടൈമിലേക്ക്

Updated: July 1, 2018, 9:37 PM IST
മോസ്കോ: നിശ്ചിത സമയത്തും ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ റഷ്യ- സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ എക്സ്ട്രാ ടൈമിലേക്ക്. ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ഡീഗോ കോസ്റ്റയെ മാത്രം ആക്രമണച്ചുമതല ഏൽപിച്ച് 4-2-3-1 ശൈലിയിലാണ് സ്‌പെയിൻ കളത്തിലിറങ്ങിയത്. മറുവശത്ത് സ്വന്തം കാണികള്‍ക്കു മുന്നില്‍ പ്രതിരോധത്തിന് പ്രാധാന്യം നല്കിയായിരുന്നു റഷ്യയും കളിച്ചത്.

ആദ്യ മിനിറ്റുകളില്‍ കാര്യമായ നീക്കങ്ങളൊന്നും കണ്ടില്ല. എന്നാല്‍ 11ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് കണ്ണുനീര്‍ സമ്മാനിച്ച് ഇഗ്നാഷെവിച്ചിന്റെ വക സെല്‍ഫ് ഗോള്‍. ഒരു ഗോളിന് പിന്നിലായെങ്കിലും തങ്ങള്‍ക്കാവുംവിധം റഷ്യക്കാര്‍ പൊരുതി. അതിന് അവസാന മിനിറ്റുകളില്‍ ഫലവും ലഭിച്ചു. 41ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് റഷ്യ സമനില പിടിച്ചത്. ആർട്ടെം സ്യൂബയാണ് റഷ്യക്കായി ഗോൾ നേടിയത്. സ്വന്തം ഗോൾ പോസ്റ്റിൽ വച്ച് കൈ കൊണ്ട് പന്ത് തട്ടിയതിനാണ് റഫറി റഷ്യക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. പന്ത് കൈകൊണ്ട് തട്ടിയ ജെറാർഡ് പിക്വെയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു.

രണ്ടാം പകുതിയില്‍ സമനിലപ്പൂട്ടു പൊട്ടിക്കാന്‍ ഇരുകൂട്ടരും തുടക്കത്തിലേ ശ്രമിച്ചതോടെ കളി കുറച്ചു ജീവന്‍ വച്ചു. 59ാം മിനിറ്റില്‍ കോസ്റ്റയ്ക്ക് ലഭിച്ച അവസരം പക്ഷേ പാഴായി. സൂപ്പര്‍ താരം ചെറിഷേവിനെ അറുപത്തൊന്നാം മിനിറ്റില്‍ കോച്ച് കളത്തിലിറക്കിയതോടെ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജമായി. ആദ്യപകുതിയിൽ പുറത്തിരുത്തിയ ഇനിയെസ്റ്റയെ സ്പാനിഷ് ഗോളി രണ്ടാം പകുതിയിൽ കളത്തിലിറക്കി. 85ാം മിനിറ്റില്‍ മികച്ചൊരു അവസരം സ്‌പെയിനിന് ലഭിച്ചു. ഇനിയെസ്റ്റയുടെ ഷോട്ട് ഗോളി തട്ടിയകറ്റുകയായിരുന്നു.

 
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍