നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മറഡോണയ്ക്ക് ആദരമർപ്പിക്കുന്നതിനിടെ പുറംതിരിഞ്ഞിരുന്ന് പ്രതിഷേധിച്ച് വനിതാ താരം; സമൂഹമാധ്യമങ്ങളിൽ ഭീഷണി

  മറഡോണയ്ക്ക് ആദരമർപ്പിക്കുന്നതിനിടെ പുറംതിരിഞ്ഞിരുന്ന് പ്രതിഷേധിച്ച് വനിതാ താരം; സമൂഹമാധ്യമങ്ങളിൽ ഭീഷണി

  ഗാർഹിക പീഡനത്തിന്റെ പേരിൽ കുറ്റവാളിയായ ഒരാളെ ആദരിക്കാൻ താനില്ലെന്ന് വ്യക്തമാക്കിയാണ് പൗള ഡപേന പ്രതിഷേധിച്ചത്.

  Paula Dapena

  Paula Dapena

  • Share this:
   മാഡ്രിഡ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരമർപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച സ്പാനിഷ് വനിതാ താരത്തിന് സമൂഹമാധ്യമങ്ങളിൽ ഭീഷണി. ശനിയാഴ്ച സ്പെയിനിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം ഉണ്ടായത്. മറഡോണയ്ക്ക്  ഇരു ടീമുകളിലെയും താരങ്ങൾ നിരയായി നിന്ന് മൗനമാചരിച്ച് ആദരമർപ്പിക്കുമ്പോൾ പൗള ഡപേന എന്ന താരം നിലത്ത് പുറംതിരിഞ്ഞിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

   ഗാർഹിക പീഡനത്തിന്റെ പേരിൽ കുറ്റവാളിയായ ഒരാളെ ആദരിക്കാൻ താനില്ലെന്ന് വ്യക്തമാക്കിയാണ് പൗള ഡപേന പ്രതിഷേധിച്ചത്. മറഡോണയും പങ്കാളിയും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. എന്നാൽ സംഭവത്തിൽ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നില്ല.

   ഡപേനയുടെ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫുട്ബോൾ താരമെന്ന നിലയിൽ ഉജ്വല മികവുള്ള താരമായിരുന്നു മറഡോണയെങ്കിലും, വ്യക്തി ജീവിതത്തിൽ അദ്ദേഹം തികഞ്ഞ പരാജയം എന്നാണ് ഡപേന പറയുന്നത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ഡപേനയ്ക്കെതിരെ ഭീഷണി ഉയർന്നത്. നിരവധിപേർ ഡപേനയെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.   ഇത്തരം ഭീഷണികൊണ്ടൊന്നും തന്നെ നിശബ്ദയാക്കാൻ കഴിയില്ലെന്നാണ് ഡപേന പറയുന്നത്. നവംബർ 25ന് ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ അന്തരിച്ചത്. സ്പാനിഷ് മൂന്നാം ഡിവിഷനിൽ കളിക്കുന്ന വനിതാ ക്ലബ്ബായ വിയാജെസ് ഇന്റെരിയാസിന്റെ താരമാണ് ഡപേന. ശനിയാഴ്ച നടന്ന ഡിപോർടീവോ ലാ കൊരൂണയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനിടെയാണ് ഡപേന പ്രതിഷേധിച്ചത്.
   Published by:Gowthamy GG
   First published: