ഒരു ഇടവേളക്ക് ശേഷം ഫുട്ബോളിൽ വീണ്ടും 'കടി' വിവാദം; ഇറ്റാലിയൻ ലീഗിൽ എതിർതാരത്തെ കടിച്ച്​ സ്പാനിഷ് താരം

ലാസിയോയുടെ ഡിഫണ്ടർ പാട്രിസ്​ എതിർതാരത്തി​​ന്റെ കൈയിൽ കടിച്ചതാണ്​ പുതിയ വിവാദം

News18 Malayalam | news18-malayalam
Updated: July 9, 2020, 3:08 PM IST
ഒരു ഇടവേളക്ക് ശേഷം ഫുട്ബോളിൽ വീണ്ടും 'കടി' വിവാദം; ഇറ്റാലിയൻ ലീഗിൽ എതിർതാരത്തെ കടിച്ച്​ സ്പാനിഷ് താരം
Italian League
  • Share this:
ഫുട്​ബാൾ മൈതാനങ്ങൾ വീണ്ടും സജീവമാകുന്നതിനിടെ​ വിവാദവും സജീവമാകുന്നു. ഇറ്റാലിയൻ ലീഗിൽ ലാചെസിനെതിരായ മത്സരത്തിൽ ലാസിയോയുടെ ഡിഫണ്ടർ പാട്രിസ്​ എതിർതാരത്തി​​ന്റെ കൈയിൽ കടിച്ചതാണ്​ പുതിയ വിവാദം. കോവിഡ്​ കാരണം കടുത്തനിയന്ത്രണങ്ങളോടെ ആരംഭിച്ച മത്സരത്തിലാണ് ഇങ്ങനൊരു വിവാദം.

രണ്ടാം പകുതിയുടെ അധികസമയത്തുണ്ടായ തർക്കത്തിനിടെയാണ്​ ഗിലിയോ ഡോണാറ്റിയുടെ ഇടത്​ കൈയിൽ സ്​പാനിഷ്​ താരം കടിച്ചത്​. പരിശോധനയിൽ താരം കടിച്ചത്​ മനസ്സിലായതോടെ റഫറി ചുവപ്പ്​ കാർഡ്​ നൽകി പുറത്താക്കി.

TRENDING: Swapna Suresh| ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ് [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]
എതിർതാരത്തെ കടിച്ച പാട്രിസിന്​​ നീണ്ടവിലക്ക്​ വരാൻ സാധ്യതയുണ്ട്​​. കോവിഡ്​ കാലത്ത് ഗോൾ ആഘോഷങ്ങൾക്ക്​ വരെ നിയന്ത്രണമുണ്ട്​.​ ഇതിനിടയിലുണ്ടായ സംഭവം ഏറെ ഗൗരവത്തോടെയാണ്​ അധികൃതർ കാണുന്നത്​. മത്സരത്തിൽ ലാസിയോ 2-1ന്​ പരാജയപ്പെട്ടു.

31 മത്സരങ്ങളിൽനിന്ന്​ 68 പോയിൻറുമായി ലാസിയോ ലീഗിൽ രണ്ടാംസ്​ഥാനത്തുണ്ട്​​. 75 പോയിൻറുള്ള യുവൻറസാണ്​ ഒന്നാമത്​. 2013ൽ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ലിവർപൂളിന്​ വേണ്ടി കളിക്കുന്നതിനിടെ ഉറുഗ്വാ താരം ലൂയിസ്​ സുവാരസ്​ എതിർതാരത്തെ കടിച്ചിരുന്നു. തുടർന്ന്​ പത്ത്​ മത്സരങ്ങളിൽ വിലക്ക്​ ലഭിച്ചു. കൂടാതെ 2014ലെ ലോകകപ്പിൽ ഇറ്റലിയുടെ ജേർജിയോ ചിയല്ലിനിയെ കടിച്ചതിന്​ ഒമ്പത്​ അന്താരാഷ്​ട്ര മത്സരങ്ങളിൽനിന്നും സുവാരസിന്​ വിലക്ക്​ വന്നിരുന്നു.
Published by: user_49
First published: July 9, 2020, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading