• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൈവിടില്ല, ഞങ്ങളുണ്ട് കൂടെ; കേരളത്തിന് കൈത്താങ്ങായി ഈ താരങ്ങളും

news18
Updated: August 21, 2018, 5:24 PM IST
കൈവിടില്ല, ഞങ്ങളുണ്ട് കൂടെ; കേരളത്തിന് കൈത്താങ്ങായി ഈ താരങ്ങളും
news18
Updated: August 21, 2018, 5:24 PM IST
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണ് കേരളം സാക്ഷിയായത്. വെള്ളം ഇരച്ചു കയറിയപ്പോൾ നിസാഹായരായി നോക്കി നിൽക്കാൻ മാത്രമെ കേരള ജനതയ്ക്ക് കഴിഞ്ഞുള്ളു. പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ കേരളത്തിന് കൈത്താങ്ങുമായി നിരവധി പേർ എത്തിയിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി പേരാണ് സാഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ നിരവധി കായിക താരങ്ങളും ടീമുകളുമുണ്ട്.

കേരളത്തിന് സഹായം നൽകണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആവശ്യപ്പെട്ടിരുന്നു. പ്രാർഥനകൾക്കപ്പുറം സഹായമാണ് കേരളത്തിന് ഇപ്പോൾ വേണ്ടതെന്നും സച്ചിൻ പറഞ്ഞിരുന്നു. ഇതിനു പുറമെ രക്ഷാപ്രവർത്തനം നടത്തിയ സേനകളെയും മറ്റ് പ്രവർത്തകരെയും സച്ചിന്‍ അഭിനന്ദിച്ചു. നിങ്ങളുടെ ധൈര്യവും കരുണയും ഞങ്ങൾക്ക് പ്രചോദനമാണെന്നും ദൈവം രക്ഷിക്കട്ടെ എന്നുമാണ് സച്ചിൻ പറഞ്ഞത്.

ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദും കേരളത്തിന് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേരളത്തിന് നേരിടേണ്ടി വന്നിരിക്കുന്ന നാശനഷ്ടങ്ങൾ വലുതാണെന്നും എല്ലാവരും സഹായിക്കണമെന്നും ആനന്ദ് ആവശ്യപ്പെട്ടു. മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണും കേരളത്തിനായി അഭ്യർഥിച്ച് രംഗത്തെത്തി. കേരളത്തിനായി പ്രാർഥിക്കുന്നുവെന്ന പറഞ്ഞ ലക്ഷ്മൺ ദുരിതാശ്വാസ ക്യാംപുകളുടെ വിവരങ്ങളും പങ്കുവെച്ചു. അതിജീവനത്തിന്റെ ചിന്തകൾ മാത്രമല്ല കേരളത്തിന് സഹായവും വേണമെന്നാണ് മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ അഭ്യർഥന.

ആവുന്ന രീതിയിലൊക്കെ കേരളത്തെ സഹായിക്കണമെന്നാണ് ഇർഫാൻ പത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് വേണ്ട മരുന്നും പത്താൻ കൈമാറി. മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സും കേരളത്തിന് പിന്തുണയുമായി എത്തി. മഹാപ്രളയം ബാധിച്ച കേരളത്തിലെ ജനങ്ങൾക്കൊപ്പമാണെന്ന് ഡിവില്ലിയേഴ്സ് ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയിൽ നിന്ന് കേരളത്തിന് കരകയറാനാകുമെന്ന് ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്വാളും പിവി സിന്ധുവും പറഞ്ഞു. ഏഷ്യൻ ഗെയിംസിനായി ജക്കാർത്തയിലാണ് ഇരുവരും. ഏഷ്യൻ ഗെയിംസിന് ശേഷം കേരളത്തെ സഹായിക്കുമെന്ന് സൈന പറഞ്ഞു.

കേരളത്തെ സഹായിക്കണമെന്നഭ്യർഥിച്ച് വനിത ക്രിക്കറ്റ് താരം മിതാലി രാജ് രംഗത്തെത്തി. കേരളത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് കേരള താരങ്ങളായ സഞ്ജു വി സാംസൺ, ടിനു യോഹന്നാൻ എന്നിവരും രംഗത്തെത്തി. നേരത്തെ സാമ്പത്തിക സഹായം കൈമാറിയ സഞ്ജു, പ്രളയക്കെടുതിയിലകപ്പെട്ടവർക്ക് പിന്തുണ തേടിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിനായി ഇന്ത്യൻ ഹോക്കി ടീം പ്രാർഥിക്കുന്നുവെന്ന് സർദാർ സിംഗ് പറഞ്ഞു. കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇറ്റാലിയൻ ഫുഡ്ബോൾ ക്ലബായ എസി റോമയും എത്തിയിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ ടീമിലെ മലയാളി താരങ്ങളായ സികെ ഉബൈദ്, ജോബി ജസ്റ്റിൻ, മിർഷാദ് എന്നിവർ മത്സര ശേഷം കേരളത്തെ സഹായിക്കാണമെന്നഭ്യർഥിച്ച് ആരാധകരിൽ നിന്ന് പണം ശേഖരിച്ചിരുന്നു.
First published: August 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍