• HOME
 • »
 • NEWS
 • »
 • sports
 • »
 • Sports icons | ഇവർ മാതൃകകൾ; ഇന്ത്യ-പാക് സൗഹൃദവും സമാധാനവും പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ

Sports icons | ഇവർ മാതൃകകൾ; ഇന്ത്യ-പാക് സൗഹൃദവും സമാധാനവും പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ

കോഹ്‌ലിയും പാക് താരം ബാബർ അസമും എതിർ വശത്തുള്ള താരങ്ങളോട് ബഹുമാനം കാണിക്കുന്നവരിൽ മാതൃക കാട്ടുന്നവരാണ്. ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന ചില ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്

 • Last Updated :
 • Share this:
  1947-ൽ കുടുംബങ്ങളെയും സമൂഹങ്ങളെയും ഛിന്നഭിന്നമാക്കിയ ക്രൂരമായ വിഭജനത്തിന്റെ (Partition) ഓർമപ്പെടുത്തൽ കൂടിയാണ് എല്ലാ ഓ​ഗസ്റ്റ് മാസവും. തലമുറകൾക്കിടയിലുള്ള ഈ മുറിവുകൾ ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള പലരിലും ഇപ്പോഴും ആഴത്തിൽ തന്നെയുണ്ട്. എന്നാൽ വിദ്വേഷം ഇല്ലാതാക്കി സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന ചില കായിക താരങ്ങൾ ഇരു രാജ്യങ്ങളിലുമുണ്ട്. ഹോക്കി താരം ബെനീഷ് ഹയാത്ത്, ജാവലിൻ ത്രോ താരങ്ങളായ നീരജ് ചോപ്ര, അർഷാദ് നദീം, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, ബാബർ അസം, ബാഡ്മിന്റൺ താരം മുറാദ് അലി, ഭാരോദ്വഹന താരങ്ങളായ ഗുർദീപ് സിംഗ്, നൂഹ് ദസ്ത്ഗിർ ബട്ട് എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.

  അടുത്തിടെ നടന്ന കോമൺവെൽത്ത് ഗെയിംസിൽ അമ്പയറായിരുന്ന പാക്കിസ്ഥാനിൽ നിന്നുള്ള മുൻ അന്താരാഷ്ട്ര ഹോക്കി താരം ഹയാത്ത്, ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ വിജയം ആഘോഷിച്ചപ്പോൾ അതിർത്തി കടന്നുള്ള സൗഹൃദത്തിന്റെ കൂടി അംബാസഡറായി മാറി. ഇന്ത്യൻ ടീമിന്റെ വിജയത്തിനായി താൻ പ്രാർത്ഥിക്കുന്നതായി ഒരു അഭിമുഖത്തിൽ ഹയാത്ത് വെളിപ്പെടുത്തിയിരുന്നു. ''രാഷ്ട്രീയക്കാരെ മറന്നേക്കൂ. നമ്മളെല്ലാം ഒന്നാണ്. നമ്മൾ പരസ്പരം പിന്തുണയ്ക്കണം. അവർ (ഇന്ത്യൻ വനിതാ ഹോക്കി ടീം) ഞങ്ങളുടെ സഹോദരിമാരാണ്. അവർ ഏഷ്യയുടെ മുഴുവൻ അഭിമാനമാണ്'', എന്നും അദ്ദേഹം പറഞ്ഞിരുന്നു.

  പാക്കിസ്ഥാൻ താരം നദീമുമായുള്ള ഇന്ത്യൻ അത്‍ലറ്റിഖ് താരം നീരജ് ചോപ്രയുടെ സൗഹൃദവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ശേഷം ചോപ്ര നദീമിനൊപ്പം നിൽക്കുകയും തന്റെ പാകിസ്ഥാനിലെ സഹപ്രവർത്തകനെക്കുറിച്ച് വിദ്വേഷകരമായ പ്രചരണങ്ങൾ പ്രചരിപ്പിക്കരുത് എന്ന് ഇന്ത്യൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

  കോഹ്‌ലിയും പാക് താരം ബാബർ അസമും എതിർ വശത്തുള്ള താരങ്ങളോട് ബഹുമാനം കാണിക്കുന്നവരിൽ മാതൃക കാട്ടുന്നവരാണ്. ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന ചില ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ മാസം, ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന മത്സരത്തിൽ കോഹ്‌ലിയുടെ മോശം പ്രകടനത്തിന് നിരവധി വിമർശനങ്ങൾ നേരിട്ടപ്പോൾ അസം പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. ''ഇതും കടന്നുപോകും. ശക്തനായി തുടരുക'', എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

  2017-ൽ, പാകിസ്ഥാൻ ക്രിക്കറ്റ് താരം സർഫറാസ് അഹമ്മദിന് ഇംഗ്ലീഷിൽ പ്രാവീണ്യം ഇല്ലെന്നു പറഞ്ഞ് നിഷ്കരുണം അദ്ദേഹത്തിനെതിരെ ചില ട്രോളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹം ഇം​ഗ്ലീഷിൽ സംസാരിക്കുന്ന ഒരു വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന്, ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് സർഫറാസ് അഹമ്മദിനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

  അടുത്തിടെ നടന്ന കോമൺവെൽത്ത് ഗെയിംസിൽ, പാകിസ്ഥാൻ ബാഡ്മിന്റൺ താരം മുറാദ് അലി ഇന്ത്യയിൽ വന്ന് കളിക്കാനുള്ള തന്റെ തീവ്രമായ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു.

  പാകിസ്ഥാനിൽ നിന്നും, ഇന്ത്യയിൽ നിന്നുമുള്ള ഭാരോദ്വഹന ചാമ്പ്യൻമാരായ ബട്ടും സിംഗും ഇരു രാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള സൗഹൃദം വളർത്താൻ പരിശ്രമിക്കുന്നവരാണ്.
  Published by:Anuraj GR
  First published: