'സച്ചിനായിരുന്നു അന്ന് രക്ഷക്കെത്തിയത്'; തന്റെ കണ്ണ് നനയിച്ച അനുഭവം പങ്കുവച്ച് ശ്രീശാന്ത്
'സച്ചിനായിരുന്നു അന്ന് രക്ഷക്കെത്തിയത്'; തന്റെ കണ്ണ് നനയിച്ച അനുഭവം പങ്കുവച്ച് ശ്രീശാന്ത്
Last Updated :
Share this:
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് ഇന്ത്യയുടെ രണ്ട് ലോക കപ്പ് കിരീടങ്ങളില്‍ പങ്കാളിയാണ്. 2007 ല്‍ നടന്ന പ്രഥമ ടി ട്വന്റി ലോക കപ്പിലും 2011 ലെ ഏകദിന ലോക കപ്പിലും ഇന്ത്യ ചാമ്പ്യന്മാരായപ്പോള് ശ്രീശാന്തും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ ഒത്തുകളി വിവാദത്തിലകപ്പെട്ട താരത്തിനു കോടതി വിധി അനുകൂലമായിട്ടും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ കളേഴ്സ് ടിവിയില്‍ നടക്കുന്ന ഹിന്ദി ബിഗ് ബോസ് പരിപാടിയില്‍ മത്സരാര്‍ത്ഥിയായ ശ്രീശാന്ത് ക്രിക്കറ്റ് ഇതിഹസം സച്ചിന് ടെണ്ടുക്കര്‍ തന്റെ ജീവിതത്തില്‍ ഇടപെട്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. 2011 ലോകകപ്പിനു ശേഷമുള്ള സച്ചിന്റെ അഭിമുഖത്തെക്കുറിച്ചാണ് താരത്തിന്റെ വാക്കുകള്‍.
'ലോകകപ്പ് കഴിഞ്ഞ് ഒന്നു രണ്ടു വര്‍ഷത്തിനുശേഷം ഒരു അഭിമുഖം നടക്കുകയായിരുന്നു. അതില്‍ അഭിമുഖം നടത്തുന്നയാള്‍ ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന എല്ലാവരെക്കുറിച്ചും സച്ചിനോട് ചോദിച്ചു. എല്ലാ കളിക്കാരുടെയും പേരെടുത്ത് പറഞ്ഞ് പ്രശംസിച്ച അയാള്‍ എന്റെ മാത്രം പേര് പറഞ്ഞില്ല. അഭിമുഖം അവസാനിക്കാറായപ്പോള്‍, സച്ചിന് എന്റെ പേര് എടുത്തു പറഞ്ഞു. ശ്രീശാന്തും വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചുവെന്നായിരുന്നു സച്ചിന് പറഞ്ഞത്. അത് കേട്ട് ഞാന്‍ ഒരുപാട് കരഞ്ഞു,' ശ്രീശാന്ത് സഹമത്സരാര്‍ത്ഥിയായ അനൂപ് ജലോട്ടയോട് പറഞ്ഞു.
35 കാരനായ ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് കാരണമാണ് ഖലത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്തത്. 2013 ലെ ഐപിഎല്‍ സീസണിലായിരുന്നു താരം ഒത്തുകളി വിവാദത്തില്‍ കുടുങ്ങുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.