HOME » NEWS » Sports » SREESANTH RETURNS AFTER 7 YEARS KERALA SQUAD FOR SYED MUSHTAQ ALI T20 TOURNAMENT ANNOUNCES

സയ്യിദ് മുഷ്താഖ് അലി ടി20: ഏഴുവർഷത്തിന് ശേഷം ശ്രീശാന്ത് കേരള ടീമിൽ; സഞ്ജു സാംസൺ നയിക്കും

റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരാണ് ടീമിന്റെ അതിഥി താരങ്ങള്‍.

News18 Malayalam | news18-malayalam
Updated: December 30, 2020, 3:03 PM IST
സയ്യിദ് മുഷ്താഖ് അലി ടി20: ഏഴുവർഷത്തിന് ശേഷം ശ്രീശാന്ത് കേരള ടീമിൽ; സഞ്ജു സാംസൺ നയിക്കും
S Sreesanth
  • Share this:
തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിനെ ഉള്‍പ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ പട്ടികയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടത്. സഞ്ജു സാംസൺ കേരള ടീമിനെ നയിക്കും. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരാണ് ടീമിന്റെ അതിഥി താരങ്ങള്‍.

മത്സര ക്രമം (എതിരാളികൾ) : ജനുവരി 11 (പുതുച്ചേരി), ജനുവരി 13 (മുംബൈ), ജനുവരി 15 (ഡൽഹി), ജനുവരി 17 (ആന്ധ്ര), ജനുവരി 19 (ഹരിയാന).'

Also Read- India vs Australia| മെൽബണിലെ ഇന്ത്യയുടെ തകർപ്പൻ വിജയം: അറിയാം പത്ത് കാര്യങ്ങൾ

ഏഴ് വര്‍ഷത്തിന് ശേഷമാണ് എസ്. ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2013ല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ) സച്ചിൻ ബേബി (വൈ. ക്യാപ്റ്റൻ), ജലജ് സക്സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ പി കെ, അഭിഷേക് മോഹന്‍, വിനൂപ് എസ് മനോഹരൻ, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, മിഥുൻ എസ്, വട്‌സല്‍ ഗോവിന്ദ്, റോജിത്, ശ്രീരൂപ് എംപി.
Published by: Rajesh V
First published: December 30, 2020, 3:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories