ഇന്റർഫേസ് /വാർത്ത /Sports / S Sreesanth |'കേരളവും തഴഞ്ഞപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നു'; ഐപിഎല്ലില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്

S Sreesanth |'കേരളവും തഴഞ്ഞപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നു'; ഐപിഎല്ലില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്

News18

News18

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിനാല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

  • Share this:

കേരളാ ടീമിലും അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് വെളിപ്പെടുത്തി മലയാളി പേസര്‍ എസ് ശ്രീശാന്ത് (S Sreesanth). സമീപകാലത്തെ ചില മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള സാധ്യതാ ടീമില്‍ ഇടംപിടിച്ചതിനു പിന്നാലെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐപിഎല്ലിന്റെ(IPL) വരാനിരിക്കുന്ന സീസണില്‍ ലഖ്നൗ, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിനാല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമുഖ മാധ്യമത്തോട് സംസാരിക്കാവെ താരം പറഞ്ഞു. നിലവില്‍ രഞ്ജി ട്രോഫിയുടെ പുതിയ സീസണിനു മുന്നോടിയായി കേരളാ ടീമിനോടൊപ്പം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തയ്യാറെടുപ്പ് നടത്തുകയാണ് അദ്ദേഹം.

'വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം ലഭിക്കാതിരുന്നത് നിരാശപ്പെടുത്തിയിരുന്നു. ഈ സമയത്ത് കളി നിര്‍ത്തുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നതിനാല്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഒരു സീസണ്‍ കൂടി പ്രകടനം നോക്കിയ ശേഷം ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാമെന്ന് കരുതുകയായിരുന്നു'- ശ്രീശാന്ത് വ്യക്തമാക്കി.

'കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഒരു ടീമിലും ഇടം നേടാനായില്ല. പക്ഷെ ഈ വരാനിരിക്കുന്ന സീസണിനു മുമ്പ് മെഗാ ലേലം നടക്കാനിരിക്കുന്നതിനാല്‍ ശുഭപ്രതീക്ഷയുണ്ട്. രണ്ട് പുതിയ ടീമുകള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിനാല്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ'- താരം കൂട്ടിച്ചേര്‍ത്തു.

Also read: Babar Azam |'പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചതാണ് 2021ലെ ഏറ്റവും മികച്ച നിമിഷം': ബാബര്‍ അസം

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. എന്നാല്‍ ഒത്തുകളി വിവാദത്തിലകപ്പെട്ടത് അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ക്കുകയായിരുന്നു. ഒത്തുകളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഒടുവില്‍ നീണ്ട ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2020 സെപ്റ്റംബര്‍ 13ന് ബിസിസിഐയുടെ വിലക്ക് നീങ്ങുകയായിരുന്നു.

Also read: Dravid on Kohli | ക്യാപ്റ്റൻസി വിവാദത്തിനിടയിലും കോഹ്ലി ഇന്ത്യയെ മനോഹരമായി നയിച്ചു; ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെ പ്രശംസിച്ച് ദ്രാവിഡ്

അതിനു ശേഷം രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കോവിഡ് മൂലം സീസണ്‍ റദ്ദാക്കപ്പെട്ടത് തിരിച്ചടിയായി. ഒടുവില്‍ കഴിഞ്ഞ വര്‍ഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിച്ചാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്കു മടങ്ങിവന്നത്.

First published:

Tags: IPL 2022, Ranji trophy, S Sreesanth