HOME » NEWS » Sports » SREESANTH SAYS HIS AIM IS TO PLAY IN THE NEXT WORLD CUP GG TV SVJ

കളിക്കളത്തിൽ മടങ്ങിയെത്തി ശ്രീശാന്ത്; അടുത്ത ലോകകപ്പിൽ കളിക്കുക എന്നതാണ് ലക്ഷ്യമെന്ന് താരം

നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ സജീവമാകുകയാണ് ശ്രീശാന്ത്. ആലപ്പുഴയിൽ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി 20യിൽ ശ്രീശാന്ത് കളിക്കും.

News18 Malayalam | news18-malayalam
Updated: November 27, 2020, 11:49 AM IST
കളിക്കളത്തിൽ മടങ്ങിയെത്തി ശ്രീശാന്ത്; അടുത്ത ലോകകപ്പിൽ കളിക്കുക എന്നതാണ് ലക്ഷ്യമെന്ന് താരം
S Sreesanth
  • Share this:
കൊച്ചി: അടുത്ത ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി കളിക്കുക എന്നതാണ്  തന്റെ ലക്ഷ്യമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന്  തനിക്ക് പൂർണ്ണ ഫിറ്റ്നസ് ഉണ്ടെന്നും  ശ്രീശാന്ത് പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ സജീവമാകുകയാണ് ശ്രീശാന്ത്. ആലപ്പുഴയിൽ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി 20യിൽ ശ്രീശാന്ത് കളിക്കും.

കെ.സി.എ. ടൈഗേഴ്സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് പന്ത് എറിയുക. തുടർന്ന്  ഐപിഎല്ലിലും  അതിനുശേഷം ഇന്ത്യൻ ടീമിലേക്കു സ്ഥാനമുറപ്പിക്കുക എന്നതാണ്  ശ്രീയുടെ  ലക്ഷ്യം.  2023ലെ ലോകകപ്പിൽ കളിക്കാൻ ആകുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ  പന്തെറിയാൻ ആകുമെന്നും ശ്രീശാന്ത് പറയുന്നു.

ഐപിഎൽ വാതുവെപ്പ് വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ട ശ്രീശാന്ത് ഏഴ് വർഷങ്ങൾക്കു ശേഷമാണ് മത്സര രംഗത്തേക്ക് മടങ്ങിവരുന്നത്. കഴിഞ്ഞ കാലയളവിൽ എല്ലാം ക്രിക്കറ്റ് തന്നെയായിരുന്നു മനസ്സിൽ. മൈതാനത്തേക്ക് മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും മലയാളികൾ തന്നെ. വിമർശിച്ചവർ പോലും ഇപ്പോൾ പിന്തുണയുമായി ഒപ്പമുണ്ട്. ഇത് തനിക്ക് വലിയ ആത്മവിശ്വാസം പകരുന്നു എന്നും ശ്രീശാന്ത് പറഞ്ഞു.

കൗണ്ടി ക്രിക്കറ്റ് കളിക്കാൻ  താൽപ്പര്യമുണ്ട്. ഇതിനായി ഐസിസിയുടെ അനുമതി തേടും. അനുമതി ലഭിക്കുകയാണെങ്കിൽകൗണ്ടിയിൽ കളിക്കുമെന്നും ശ്രീശാന്ത് പറയുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷ.   എല്ലാം ഫോർമാറ്റുകളിലുംസഞ്ജു വി സാംസണിന്  തിളങ്ങാൻ ആകും.



സഞ്ജു സ്ഥിരമായി ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കേരളത്തിൽ നിന്നുള്ള യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിലും ഐപിഎൽ ടീമുകളി ലേക്കും എത്തുന്നതിനും സഹായകരമാകുമെന്നും ശ്രീശാന്ത് പറഞ്ഞു. നേരത്തെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീശാന്ത് ഇത്തവണ പ്രചാരണരംഗത്ത് ഉണ്ടാകില്ല. ബിജെപിക്ക് പിന്തുണയുണ്ട്. പക്ഷേ ഇപ്പോൾ തന്റെ ലക്ഷ്യം തെരഞ്ഞെടുപ്പല്ല ക്രിക്കറ്റിൽ ആണെന്നും ശ്രീശാന്ത് പറഞ്ഞു
Published by: Gowthamy GG
First published: November 27, 2020, 11:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading