വിലക്ക് നീങ്ങിയ ശ്രീ​ശാ​ന്ത് വീണ്ടും ക​ളി​ക്ക​ള​ത്തി​ലേ​ക്ക്; ട്വ​ന്റി 20 ടൂ​ര്‍​ണ​മെ​ന്‍റിൽ കളിക്കും

വിലക്ക് അവസാനിച്ചതോടെ ഇനിയും കളിക്കളത്തിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം

News18 Malayalam
Updated: November 22, 2020, 8:34 PM IST
വിലക്ക് നീങ്ങിയ ശ്രീ​ശാ​ന്ത് വീണ്ടും ക​ളി​ക്ക​ള​ത്തി​ലേ​ക്ക്; ട്വ​ന്റി 20 ടൂ​ര്‍​ണ​മെ​ന്‍റിൽ കളിക്കും
sreesanth
  • Share this:
ഇന്ത്യൻ ഫാസ്റ്റ് ബോളർ എസ്. ശ്രീശാന്തിന് ബി​സി​സി​ഐ ഏർപ്പെടുത്തിയ ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതോടെ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്റി 20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​ശാന്തിന്റെ തി​രി​ച്ചു​വ​ര​വ്.

2013 ഐ​പി​എ​ല്‍ വാ​തു​വ​യ്പ്പി​ല്‍ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ആ​ജീ​വ​​നാ​ന്ത വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. വിലക്ക് അവസാനിച്ചതോടെ ഇനിയും കളിക്കളത്തിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം.

Also Read Parvathy Thiruvothu | വീണ്ടും കിടിലൻ ടോപ് ലെസ് ചിത്രങ്ങളുമായി നടി പാർവതി

അ​ടു​ത്ത​ മാ​സം ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ശ്രീ​ശാ​ന്തി​നെ കളിപ്പി​ക്കാ​ന്‍ ബി​സി​സി​ഐ​യു​ടെ അ​നു​മ​തി തേടി കെ​സി​എ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ബി​സി​സി​ഐ​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്ന് കെ​സി​എ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

നീണ്ട നാളത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ശ്രീശാന്ത് വിലക്ക് ഏഴ് വർഷമായി കുറച്ചത്. ശ്രീശാന്ത് കരിയറിൽ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും ഇതുവരെ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 87 ഉം ഏകദിനത്തിൽ 75 ഉം വിക്കറ്റ് നേടിയ താരം ടി 20 മത്സരങ്ങൾക്ക് വേണ്ടിയും കളിച്ചിരുന്നു.
Published by: user_49
First published: November 22, 2020, 8:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading