വിരാട് കോഹ്ലിക്കുശേഷം ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാകേണ്ടത് ആര്? മനസ് തുറന്ന് ശ്രീശാന്ത്

Sreesanth on Indian Captain | ഇന്ത്യൻ ടീമിന്‍റെ ഭാവി ക്യാപ്റ്റനെ സംബന്ധിച്ച് ചർച്ചകൾ സജീവമാക്കുകയാണ് മലയാളിയായ മുൻ പേസർ എസ്. ശ്രീശാന്ത്.

News18 Malayalam | news18-malayalam
Updated: May 4, 2020, 2:04 PM IST
വിരാട് കോഹ്ലിക്കുശേഷം ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാകേണ്ടത് ആര്? മനസ് തുറന്ന് ശ്രീശാന്ത്
sreesanth
  • Share this:
വിരാട് കോഹ്ലിയുടെ കീഴിൽ തുടർവിജയങ്ങളുമായി ജൈത്രയാത്ര നടത്തുകയായിരുന്നു വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീം. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ടീമിന്‍റെ പ്രകടനത്തിൽ മങ്ങലേറ്റിട്ടുണ്ട്. ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നരവർഷത്തോളം നിലനിർത്തിയ ഒന്നാം സ്ഥാനം കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് നഷ്ടമായി. ഇപ്പോഴിതാ, ഇന്ത്യൻ ടീമിന്‍റെ ഭാവി ക്യാപ്റ്റനെ സംബന്ധിച്ച് ചർച്ചകൾ സജീവമാക്കുകയാണ് മലയാളി താരം എസ്. ശ്രീശാന്ത്.

നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ തുടങ്ങിയവർക്കുശേഷം കെ‌.എൽ രാഹുൽ ഇന്ത്യയെ നയിക്കാൻ പറ്റിയ ആളാണെന്ന് ഇന്ത്യയുടെ മുൻ ഫാസ്റ്റ് ബൌളർ കൂടിയായ ശ്രീശാന്ത് പറയുന്നു. കോഹ്‌ലിയും രോഹിത്തും ഇനിയുമേറെ കാലം ഇന്ത്യയ്ക്കുവേണ്ടി കളിക്കും. എന്നാൽ അവർ വിരമിച്ചശേഷം ഇന്ത്യയെ നയിക്കാൻ അനുയോജ്യനായ താരം കെ.എൽ രാഹുൽ ആണെന്ന് ശ്രീശാന്ത് പറയുന്നു. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലും ബാറ്റിങ്ങിൽ മികവ് തെളിയിച്ചിട്ടുള്ളയാളാണ് രാഹുൽ എന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

TRENDING:Liquor shops reopen|പൂജയോടെ തുടക്കം; ആഘോഷം പടക്കം പൊട്ടിച്ച്! മദ്യവിൽപ്പനശാലകൾ തുറന്നത് 40 ദിവസത്തിനുശേഷം [PHOTO]നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ [NEWS]കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ [NEWS]
ബാറ്റിങ്ങിൽ ഏത് സ്ഥാനത്തും രാഹുലിന് തിളങ്ങാനാകുമെന്ന് ശ്രീശാന്ത് പറഞ്ഞു. കോഹ്ലിയുടെ മികവ് ബാറ്റിങ്ങിൽ രാഹുലിനുമുണ്ട്. ഹലോ ആപ്പിലെ മാധ്യമപ്രവർത്തകനുമൊത്തുള്ള തത്സമയ ആശയവിനിമയത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ പറഞ്ഞു, കോഹ്‌ലിക്കും രോഹിതിനും ശേഷം ഇന്ത്യയെ നയിക്കേണ്ട കളിക്കാരനെ തെരഞ്ഞെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രീശാന്ത്, കെ.എൽ രാഹുലിന്‍റെ പേര് നിർദേശിച്ചത്.

നിലവിൽ മൂന്ന് ഫോർമാറ്റുകളിലും കോഹ്‌ലിയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിച്ചിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും രോഹിത് ശർമ്മയാണ് വൈസ് ക്യാപ്റ്റൻ. ടെസ്റ്റിൽ അജിൻക്യ രഹാനെയാണ് വൈസ് ക്യാപ്റ്റൻ.
First published: May 4, 2020, 1:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading