നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ക്രീസിൽ ചെലവഴിക്കാൻ കുറച്ച് സമയം തരൂ, എനിക്ക് കാലിസോ, വാട്സനോ ആകാൻ കഴിയും: വിജയ് ശങ്കർ

  ക്രീസിൽ ചെലവഴിക്കാൻ കുറച്ച് സമയം തരൂ, എനിക്ക് കാലിസോ, വാട്സനോ ആകാൻ കഴിയും: വിജയ് ശങ്കർ

  ആറാം നമ്പറിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയാൽ തനിക്ക് കുറച്ചു ബോളുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും അതുകൊണ്ടു തന്നെ 30-40 റൺസ് മാത്രമേ തനിക്ക് നേടാൻ കഴിയുള്ളൂവെന്നും താരം പറഞ്ഞു.

  vijay sankar

  vijay sankar

  • News18
  • Last Updated :
  • Share this:
   ഇന്ത്യൻ ടീമിലെ 'ത്രീഡി' കളിക്കാരൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് തമിഴ്നാട് താരം വിജയ് ശങ്കർ. 2019ലെ ഏകദിന ലോകകപ്പിനിടെയാണ് താരത്തിന് ഈ വിശേഷണം ലഭിക്കുന്നത്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം എസ് കെ പ്രസാദ് ആണ് വിജയ് ശങ്കറിനെ 'ത്രീഡി കളിക്കാരൻ' എന്ന് ആദ്യമായി വിളിക്കുന്നത്. ലോകകപ്പിൽ അവസാന ഇലവനിൽ അദ്ദേഹത്തിന് അവസരം നൽകിയതിന് കാരണമായാണ് പ്രസാദ്, വിജയ് ശങ്കറിനെ ഇത്തരത്തിൽ വിശേഷിപ്പിച്ചത്. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നിങ്ങനെ മൂന്ന് മേഖലകളിലും താരത്തിന് തിളങ്ങാൻ കഴിയും എന്നാണ് പ്രസാദ് വിശദീകരണം നൽകിയത്.

   എന്നാൽ പിന്നീടങ്ങോട്ട് താരത്തിന്റെ പ്രകടനം മോശമായപ്പോഴെല്ലാം 'ത്രീഡി കളിക്കാരൻ' എന്ന പേരിൽ വിജയ് ശങ്കർ ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്താലും അവസ്ഥ ഇത് തന്നെയായിരുന്നു. പ്രസാദ് അത്തരത്തിൽ വിശേഷിപ്പിച്ചതിന് ശേഷം മൂന്ന് ലോകകപ്പ് മത്സരങ്ങൾ കളിച്ച ശങ്കർ മെച്ചപ്പെട്ട പ്രകടനങ്ങൾ തന്നെയായിരുന്നു പുറത്തെടുത്തിരുന്നത്. ഇപ്പോൾ താരം നടത്തിയ ഒരു പ്രസ്താവന ഇത്തരത്തിൽ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്‌ച്ച വെക്കാന്‍ നാലാമനായോ അഞ്ചാമനായോ ടീമില്‍ അവസരം നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കാനായാല്‍ ജാക്ക് കാലിസിനെയും ഷെയ്ന്‍ വാട്സനെയോ പോലെയാകാന്‍ തനിക്ക് സാധിക്കുമെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

   പന്ത് ചുരണ്ടൽ വിവാദം: ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്ന് ഗിൽക്രിസ്റ്റ്

   'കൂടുതല്‍ റണ്‍സെടുക്കണമെങ്കില്‍ ക്രീസില്‍ കൂടുതല്‍ സമയം ചെലവിടാന്‍ കഴിയണം. ഓപ്പണറായി കളിക്കണമെന്നു ഞാന്‍ പറയുന്നില്ല. നാല്, അഞ്ച് സ്ലോട്ടുകളിലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടതുണ്ട്. അവിടെയും റണ്ണെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു എന്നെ ഒഴിവാക്കാം. ഞാന്‍ ഓള്‍റൗണ്ടറാണ്. പക്ഷേ ബാറ്റിങിന്റെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്. ഓള്‍റൗണ്ടറായതു കൊണ്ടു മാത്രം ആറ്, ഏഴ് പൊസിഷനുകളില്‍ എന്നെ കളിപ്പിക്കരുത്. എനിക്കു ജാക്ക്‌ കാലിസ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെപ്പോലെ ആവാന്‍ കഴിയും. അവര്‍ ബാറ്റിങില്‍ ഓപ്പണ്‍ ചെയ്യുകയും, മൂന്നാം നമ്പറില്‍ ഇറങ്ങുകയും ബൗള്‍ ചെയ്തിരുന്നവരുമാണ്. മുന്‍നിരയില്‍ അവസരം ലഭിച്ചാല്‍ എനിക്കും റണ്ണെടുക്കാനും വിക്കറ്റുകൾ വീഴ്ത്താനും കഴിയും. അതു ടീമിനും ഗുണം ചെയ്യും' - ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് ശങ്കർ പറഞ്ഞു.

   'എന്താണ് ചെയ്യുന്നത്?' മേലില്‍ ഇത് ആവര്‍ത്തിച്ചേക്കരുതെന്ന് കോഹ്ലിയോട് സച്ചിന്‍; കോഹ്ലിയുമായി ആദ്യ കൂടിക്കാഴ്ച്ചയുടെ അനുഭവം പങ്കുവെച്ച് സച്ചിന്‍

   ആറാം നമ്പറിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയാൽ തനിക്ക് കുറച്ചു ബോളുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും അതുകൊണ്ടു തന്നെ 30-40 റൺസ് മാത്രമേ തനിക്ക് നേടാൻ കഴിയുള്ളൂവെന്നും താരം പറഞ്ഞു. ഇങ്ങനെ ആയാൽ തനിക്ക് ദേശീയ ടീമിലെത്തുക പ്രയാസമാണ്. അതിനു വേണ്ടി കൂടുതൽ നേരം ക്രീസിൽ ചെവഴിക്കാൻ കഴിയുന്ന തരത്തിലുള്ള പൊസിഷൻ തനിക്കു നൽകണമെന്നും താരം ആവശ്യപ്പെട്ടു. ഇതിനായി നാല്, അഞ്ച് സ്ലോട്ടുകളിലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

   News summary | SRH all-rounder Vijay Shankar trolled over his 'I can be like Watson or Kallis' remark.
   Published by:Joys Joy
   First published: