നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ചിന്നത്തലയ്ക്ക് കീഴിലിറങ്ങിയ ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് 133 റണ്‍സ് വിജയലക്ഷ്യം

  ചിന്നത്തലയ്ക്ക് കീഴിലിറങ്ങിയ ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് 133 റണ്‍സ് വിജയലക്ഷ്യം

  ഫാഫ് ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍

  csk

  csk

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: സൂപ്പര്‍ താരവും നായകനുമായ ധോണിയില്ലാതെ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 133 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദ് താരങ്ങളുടെ മികവാര്‍ന്ന ബൗളിങ് പ്രകടനമാണ് റെയ്‌നയുടെ കീഴിലിറങ്ങിയ മഞ്ഞപ്പടയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞ് നിര്‍ത്തിയത്.

   ലോകകപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ചെന്നൈ നായകന്‍ ധോണിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. ധോണിയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ സാം ബില്ലിംഗ്‌സ് മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.

   Also Read: 'രാജിവെയ്ക്കാം'; ഇരട്ടപദവി വിവാദം രാജി സന്നദ്ധത പ്രകടിപ്പിച്ച് ഗാംഗുലി

   45 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍. ഷെയ്ന്‍ വാട്‌സണ്‍ 31 റണ്‍സുമെടുത്തു. ഓപ്പണര്‍ പുറത്തായതിനു പിന്നാലെയെത്തിയ നായകന്‍ റെയ്‌ന (13) അമ്പാട്ടി റായിഡു (25) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ചെന്നൈ സ്‌കോര്‍ 132 ല്‍ അസാനിക്കുകയായിരുന്നു.

   ഹൈദരാബാദിനായ് റാഷിദ് ഖാന്‍ രണ്ടും ഖലീല്‍ അഹമ്മദ്, ഷഹബാസ് സദീം, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

   First published:
   )}