• HOME
  • »
  • NEWS
  • »
  • sports
  • »
  • Umran Malik |ഇന്ത്യന്‍ അക്തര്‍! അരങ്ങേറ്റ മത്സരത്തില്‍ 150കി.മി വേഗതയില്‍ പന്തെറിഞ്ഞ് റെക്കോര്‍ഡിട്ട് യുവതാരം

Umran Malik |ഇന്ത്യന്‍ അക്തര്‍! അരങ്ങേറ്റ മത്സരത്തില്‍ 150കി.മി വേഗതയില്‍ പന്തെറിഞ്ഞ് റെക്കോര്‍ഡിട്ട് യുവതാരം

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞ ഇന്ത്യന്‍ താരമായിരിക്കുകയാണ് 21കാരനായ ഉമ്രാന്‍.

Credit: Twitter

Credit: Twitter

  • Share this:
    ഐപിഎല്ലില്‍ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫ് ബെര്‍ത്തിനരികെയെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 116 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു.

    ഇന്നലത്തെ ഈ മത്സരം ഒരു ഇന്ത്യന്‍ യുവതാരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ മിന്നല്‍ വേഗതയിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തില്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള താരം വമ്പന്‍ നേട്ടവും കുറിച്ചാണ് ആരാധക പ്രശംസ ഏറ്റുവാങ്ങിയത്. ഈ സീസണിലെ ഐ പി എല്ലില്‍ ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞ ഇന്ത്യന്‍ താരമായിരിക്കുകയാണ് 21കാരനായ ഉമ്രാന്‍.

    150.06 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് ഉമ്രാന്‍ ഇന്ത്യയുടെ ഷോയിബ് അക്തറായി മാറിയിരിക്കുന്നത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും വേഗത കൊണ്ട് ആദ്യ മല്‍സരത്തില്‍ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നാലോവറില്‍ 27 റണ്‍സാണ് ഉമ്രാന്‍ വിട്ടുകൊടുത്തത്. ആദ്യ ഓവറില്‍ തന്നെയായിരുന്നു ഉമ്രാന്റെ 150 കി.മി വേഗതയിലുള്ള പന്ത് പിറന്നത്.

    നേരത്തേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജായിരുന്നു ഈ സീസണിലേ വേഗതയേറിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ തലപ്പത്ത്. ആദ്യ രണ്ടു സ്ഥാനങ്ങളും അദ്ദേഹത്തിനായിരുന്നു. 147.68 കിമി, 147.67 കിമി എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു ബോളുകളുടെയും വേഗത. ഇതാണ് ഉമ്രാന്‍ അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ഓവറില്‍ തന്നെ തിരുത്തിയത്.

    അതേസമയം, ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടം കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കുകയായിരുന്നു. 116 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു. ഈ വിജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റായ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. അവസാനക്കാരായ സണ്‍റൈസേഴ്‌സ് നേരത്തെ പുറത്തായിരുന്നു.

    ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഉമ്രാന്‍ മാലിക്കെത്തി. അതേസമയം കൊല്‍ക്കത്തയില്‍ ടിം സീഫെര്‍ട്ടിന് ഷാക്കിബ് അല്‍ ഹസന്‍ ഇടംപിടിച്ചിരുന്നു.

    Read also: 'അടുത്ത താരലേലത്തില്‍ ഇവന് 14 കോടി രൂപ വരെ ലഭിക്കും'; വെങ്കടേഷ് ഐപിഎല്ലില്‍ പണം വാരുമെന്ന് മഞ്ജരേക്കര്‍

    ബാറ്റിങ് തകര്‍ച്ചയാണ് സണ്‍റൈസേഴ്സ് നേരിട്ടത്. കൊല്‍ക്കത്തക്കായി ടിം സൌത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും ഷക്കീബ് അല്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി. 26 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസനാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്‌കോറര്‍. 25 റണ്‍സെടുത്ത അബ്ദുല്‍ സമദും 21 റണ്‍സെടുത്ത പ്രിയം ഗാര്‍ഗും മാത്രമാണ് നായകന് കുറച്ചെങ്കിലും പിന്തുണ നല്‍കിയത്.
    Published by:Sarath Mohanan
    First published: