• HOME
  • »
  • NEWS
  • »
  • sports
  • »
  • ബലാത്സംഗ കേസ്; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഗുണതിലകയെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കി

ബലാത്സംഗ കേസ്; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഗുണതിലകയെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കി

കേസില്‍ ഗുണതിലക സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വാദം കേട്ട സിഡ്നി പ്രദേശിക കോടതി താരത്തിന് ജാമ്യം നിഷേധിച്ചു

  • Share this:
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും അടിയന്തരമായി വിലക്കി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സിഡ്നി പോലീസാണ് താരത്തെ അറസ്റ്റുചെയ്തത്. മോശം പ്രകടനം മൂലം ലോകകപ്പിൽ നിന്നും ശ്രീലങ്ക പുറത്തായിരുന്നു. ഗുണതിലകയ്ക്കെതിരെ ബലാത്സംഗ കേസ് ഉയർന്നതോടെ താരത്തെ ഒഴിവാക്കിയാണ് ടീം നാട്ടിലേക്ക് മടങ്ങിയത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികളിലേക്ക്  കടക്കുമെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.





അതേസമയം , കേസില്‍ ഗുണതിലക സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വാദം കേട്ട സിഡ്നി പ്രദേശിക കോടതി താരത്തിന് ജാമ്യം നിഷേധിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഗുണതിലകയുടെ അഭിഭാഷകന്‍ അറിയിച്ചു.

Also Read- ടി-20 ലോകകപ്പിലെ ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലക ബലാത്സംഗ കേസിൽ അറസ്റ്റിൽ

ടി-20 ലോകകപ്പ് ഒന്നാം റൗണ്ടിൽ ഹാംസ്ട്രിംഗ് പരിക്ക് മൂലം ഗുണതിലകയെ ഉൾപ്പെടുത്തിയിരുന്നില്ല. പകരം അഷെൻ ബണ്ടാരയെ ഉൾപ്പെടുത്തി. എന്നാൽ ടീമിനൊപ്പം ഓസ്ട്രേലിയയിൽ ഗുണതിലക തുടരുകയായിരുന്നു.

ശ്രീലങ്കൻ ടീം താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയാണ് ഗുണതിലകയെ പൊലീസ് അറസ്റ്റ് ചെയ്തത്. 29 കാരിയായ യുവതിയാണ് താരത്തിനെതിരെ പരാതി നൽകിയത്.

ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴിയാണ് ഗുണതിലകയെ യുവതി പരിചയപ്പെടുന്നത്. തുടർന്ന് നവംബർ 2 2022 ന് വൈകിട്ട് താരം ലൈംഗികമായി അതിക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Published by:Arun krishna
First published: