നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കനത്ത തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ടീമിന് വീണ്ടും തിരിച്ചടി; താരങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ 

  കനത്ത തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ടീമിന് വീണ്ടും തിരിച്ചടി; താരങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ 

  പരമ്പര തോൽവിയോടൊപ്പം കനത്ത തിരിച്ചടിയാണ് ശ്രീലങ്കയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പരമ്പരയിലാകമാനം മോശം പ്രകടനമാണ് ശ്രീലങ്കൻ ടീം കാഴ്ച വെച്ചത്. 

  News18 Malayalam

  News18 Malayalam

  • Share this:
   വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍‌ 3-0 ന് പരാജയപ്പെട്ടതിന് പിന്നാലെ ശ്രീലങ്കന്‍ ടീമിന് അടുത്ത തിരിച്ചടി. മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെത്തുടര്‍ന്ന് ലങ്കന്‍ താരങ്ങള്‍ക്കെല്ലാം മാച്ച്‌ ഫീയുടെ 40 ശതമാനം തുക പിഴയൊടുക്കേണ്ടി വരും. മാച്ച്‌ റഫറി റിച്ചി റിച്ചാര്‍ഡ്സണാണ് ഓവര്‍ നിരക്കില്‍ ലങ്ക‌ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ലങ്കന്‍ താരങ്ങള്‍ക്ക് മേല്‍ പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്.

   Also Read- വിജയ് ഹസാരെ 2020- 21: മിന്നും പ്രകടനം കാഴ്ച വെച്ച അഞ്ച് ഇന്ത്യൻ പ്രതിഭകൾ

   പരമ്പര തോൽവിയോടൊപ്പം കനത്ത തിരിച്ചടിയാണ് ശ്രീലങ്കയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പരമ്പരയിലാകമാനം മോശം പ്രകടനമാണ് ശ്രീലങ്കൻ ടീം കാഴ്ച വെച്ചത്.  ശ്രീലങ്കയുടെ മധ്യ നിരയുടെ തകർച്ചയും ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. കുറച്ചുകാലമായി തുടരുന്ന 'ഹസരംഗൻ' സംഭാവന മാത്രമാണ് ശ്രീലങ്കയുടെ മധ്യനിര ബാറ്റിങ്ങിന്റെ ശക്തി. ബൗളിങ്ങിലും പറയത്തക്ക പ്രതിരോധം തീർക്കാനോ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാനോ ശ്രീലങ്കയ്ക്ക് കഴിയുന്നില്ല. ബാറ്റ്സ്മാന്മാരുടെ അബദ്ധങ്ങളാണ് പലപ്പോഴും തോൽവിയിലേക്ക് നയിക്കുന്നത്.

   Also Read- കോവിഡ് 19:  ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ കാണികളില്ലാതെ

   പരമ്പരയിലെ അവസാന ഏകദിന മത്സരത്തിൽ എറിയേണ്ടതിലും രണ്ട് ഓവർ കുറച്ചാണ് ശ്രീലങ്ക എറിഞ്ഞത്. അതിനാലാണ് ലങ്കൻ താരങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴയടക്കേണ്ടി വന്നിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞെറിയുന്ന ഓരോ ഓവറിനും 20 ശതമാനം വീതമാണ് താരങ്ങൾ പിഴയടക്കേണ്ടത്. ഓവർ നിരക്കിലെ വീഴ്ച ലങ്കൻ നായകൻ ദിമുത് കരുണരത്നെ അംഗീകരിച്ചു. ആയതിനാൽ സംഭവത്തിൽ ഔദ്യോഗിക ഹിയറിങ്ങ് ഒഴിവായി.

   Also Read- ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന് ഭീഷണി

   ഇതൊടൊപ്പം ശ്രീലങ്കൻ ടീമിന് ഏകദിന സൂപ്പർ ലീഗിൽ രണ്ട് പോയിന്റ് കൂടി നഷ്ടമായി. ഐ സി സി യുടെ ഏകദിന സൂപ്പർ ലീഗിന്റെ നിയമം അനുസരിച്ച് ഓവർ നിരക്കിൽ കുറവ് വന്നാൽ ടീമുകളുടെ പോയിന്റ് വെട്ടിക്കുറയ്ക്കും. വൈകിയെറിയുന്ന ഓരോ ഓവറിനും ഒരു പോയിന്റ് വീതമാണ് കുറയ്ക്കുക.

   Also Read- സച്ചിന്റെ 'സെഞ്ച്വറികളുടെ സെഞ്ച്വറിക്ക്' ഇന്നേക്ക് 9 വയസ്; ധാക്കയിലെ ആ ചരിത്ര നിമിഷം മറക്കാനാകുമോ?

   ഇതേ മത്സരത്തിൽ തന്നെ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് ശ്രീലങ്കയുടെ ഓൾ‌ റൗണ്ടറായ ദനുഷ്ക ഗുണതിലകയ്ക്കെതിരെയും നടപടിയെടുത്തു. 35 ആം ഓവറിൽ നിക്കോളാസ് പൂരനെ പുറത്താക്കിയ ശേഷം മോശം ഭാഷ ഉപയോഗിച്ചതിനാണ് ഗുണതിലകയെ ശാസിച്ചത്. ഗുണതിലക കുറ്റം സമ്മതിച്ച് കൊണ്ട് ഔദ്യോഗിക ഹിയറിങ്ങിൽ നിന്നും ഒഴിവായി.   English Summary: Sri Lanka players have been fined 40 per cent of their match fees and the team docked two points in the World Cup super league
   Published by:Rajesh V
   First published:
   )}