• HOME
  • »
  • NEWS
  • »
  • sports
  • »
  • ടി-20 ലോകകപ്പിലെ ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലക ബലാത്സംഗ കേസിൽ അറസ്റ്റിൽ

ടി-20 ലോകകപ്പിലെ ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലക ബലാത്സംഗ കേസിൽ അറസ്റ്റിൽ

ശ്രീലങ്കൻ ടീം താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയാണ് ഗുണതിലകയെ പൊലീസ് അറസ്റ്റ് ചെയ്തത്

  • News18
  • Last Updated :
  • Share this:
ടി-20 ലോകകപ്പിലെ ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയെ ബലാത്സംഗ കേസിൽ സിഡ്നി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാവിലെയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകള്‍. ലോകപ്പിൽ നിന്നും ശ്രീലങ്ക പുറത്തായിരുന്നു. ഗുണതിലകയ്ക്കെതിരെ ബലാത്സംഗ കേസ് ഉയർന്നതോടെ താരത്തെ ഒഴിവാക്കിയാണ് ടീം നാട്ടിലേക്ക് മടങ്ങിയത്.

ടി-20 ലോകകപ്പ് ഒന്നാം റൗണ്ടിൽ ഹാംസ്ട്രിംഗ് പരിക്ക് മൂലം ഗുണതിലകയെ ഉൾപ്പെടുത്തിയിരുന്നില്ല. പകരം അഷെൻ ബണ്ടാരയെ ഉൾപ്പെടുത്തി. എന്നാൽ ടീമിനൊപ്പം ഓസ്ട്രേലിയയിൽ ഗുണതിലക തുടരുകയായിരുന്നു.

ശ്രീലങ്കൻ ടീം താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയാണ് ഗുണതിലകയെ പൊലീസ് അറസ്റ്റ് ചെയ്തത്. 29 കാരിയായ യുവതിയാണ് താരത്തിനെതിരെ പരാതി നൽകിയത്.

Also Read- വിരാട് കോഹ്‌ലിക്ക് അഡ്‌ലെയ്ഡിലെ ആരാധകരുടെ വക പിറന്നാൾ ആശംസ; വീഡിയോ വൈറൽ

ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴിയാണ് ഗുണതിലകയെ യുവതി പരിചയപ്പെടുന്നത്. തുടർന്ന് നവംബർ 2 2022 ന് വൈകിട്ട് താരം ലൈംഗികമായി അതിക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇന്ന് പുലർച്ചെയാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്. സിഡ്നി സിറ്റി പൊലീസ് സ്റ്റേഷനിലാണ് താരം ഇപ്പോഴുള്ളത്. അനുമതിയില്ലാതെ ലൈംഗിക ബന്ധത്തിന് ശ്രമിച്ചതടക്കമുള്ള കുറ്റമാണ് ശ്രീലങ്കൻ താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Published by:Naseeba TC
First published: