Sri Lanka vs Australia Test| ഷെയ്ൻ വോണിന് സമർപ്പണം; ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ക്ഷണിതാക്കളായി വോണിന്റെ കുടുംബവും
Sri Lanka vs Australia Test| ഷെയ്ൻ വോണിന് സമർപ്പണം; ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ക്ഷണിതാക്കളായി വോണിന്റെ കുടുംബവും
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ടൂറിസം, കായികം മന്ത്രാലയങ്ങൾ എന്നിവരുടെ സംയുക്ത ക്ഷണം സ്വീകരിച്ച് വോണിന്റെ കുടുംബം പരമ്പരയിൽ പങ്കെടുക്കുമെന്ന് ലങ്കൻ പത്രമായ ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു.
കൊളംബോ: ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ (Shane Warne) സ്മരണയിൽ ടെസ്റ്റ് പരമ്പര. ജൂണിൽ ശ്രീലങ്കയും ഓസ്ട്രേലിയയും (SL vs AUS) തമ്മിൽ ഗാളിൽ നടക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര (Test Series) ഷെയ്ൻ വോണിനുള്ള സമർപ്പണമാക്കാൻ തീരുമാനിച്ച് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ. വോണിന് സമർപ്പിച്ചുകൊണ്ട് നടക്കുന്ന ഈ പരമ്പരയിൽ പ്രത്യേക ക്ഷണിതാക്കളായി അദ്ദേഹത്തിന്റെ കുടുംബവും പങ്കെടുക്കും.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ടൂറിസം, കായികം മന്ത്രാലയങ്ങൾ എന്നിവരുടെ സംയുക്ത ക്ഷണം സ്വീകരിച്ച് വോണിന്റെ കുടുംബം പരമ്പരയിൽ പങ്കെടുക്കുമെന്ന് ലങ്കൻ പത്രമായ ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു. വോണിന്റെ കുടുംബം പരമ്പരയിലെ മത്സരങ്ങൾ കാണാനായി എത്തുമെന്ന് ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോയും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒയും സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 29 മുതൽ ജൂലൈ 12 വരെ ഗാളിലാണ് രണ്ട് മത്സര ടെസ്റ്റ് പരമ്പര നടക്കുക. ഇതിൽ ആദ്യത്തെ മത്സരം ജൂൺ 29 മുതൽ ജൂലൈ 3 വരെയും രണ്ടാം മത്സരം ജൂലൈ 8 മുതൽ 12 എന്നീ ദിവസങ്ങളിലായിരിക്കും നടക്കുക.
ലങ്കൻ പര്യടനത്തിന്റെ ഭാഗമായി ടെസ്റ്റിന് പുറമെ ഏകദിന, ടി20 പരമ്പരകളും ഓസ്ട്രേലിയ കളിക്കുന്നുണ്ട്. ഇതിലെ ടി20 പരമ്പര ശ്രീലങ്കയെ 2-1 എന്ന നിലയിൽ തോൽപ്പിച്ച് അവർ സ്വന്തമാക്കിയിരുന്നു. ജൂൺ 14 ന് പല്ലക്കേലയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി ഒരുങ്ങുകയാണ് രണ്ട് ടീമുകളും. അഞ്ച് മത്സര ഏകദിന പരമ്പരയാണ് ഇരു ടീമുകളും തമ്മിൽ കളിക്കുന്നത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.