നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs SL | പരമ്പര കൈവിടാതെ ലങ്കന്‍ ടീം; ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ നാല് വിക്കറ്റ് ജയം

    IND vs SL | പരമ്പര കൈവിടാതെ ലങ്കന്‍ ടീം; ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ നാല് വിക്കറ്റ് ജയം

    രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ജയത്തോടെ ശ്രീലങ്ക പരമ്പരയില്‍ 1-1ന് ഇന്ത്യക്കൊപ്പമെത്തി.

    Sri lankan players

    Sri lankan players

    • Share this:
      ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറിലാണ് ശ്രീലങ്ക മറികടന്നത്. ആവേശകരമായ മത്സരത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ജയത്തോടെ ശ്രീലങ്ക പരമ്പരയില്‍ 1-1ന് ഇന്ത്യക്കൊപ്പമെത്തി. പുറത്താകാതെ 40 റണ്‍സ് നേടിയ ഡീ സില്‍വയുടെ പ്രകടനമാണ് ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

      താരതമ്യേനെ കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ റണ്‍സ് വിട്ട് നല്‍കുന്നതില്‍ പിശുക്ക് കാണിച്ചുകൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കം മുതലേ സമ്മര്‍ദത്തിലാക്കിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിക്കൊണ്ടിരുന്നു. മൂന്നാം ഓവറില്‍ സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഓപ്പണര്‍ ഫെര്‍ണാണ്ടോയെ രാഹുല്‍ ചഹറിന്റെ കൈകളില്‍ എത്തിച്ചു. പകരമെത്തിയ സമരവിക്രമയെ ഏഴാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപ് യാദവ് രാഹുല്‍ ചഹറിന്റെ കൈകളില്‍ തന്നെ എത്തിച്ചു.

      പിന്നീട് ക്രീസിലെത്തിയ നായകന്‍ ദാസുന്‍ ഷനകയ്ക്കും അധിക നേരം ക്രീസില്‍ തുടരാന്‍ കഴിഞ്ഞില്ല. മൂന്ന് റണ്‍സ് മാത്രം നേടുമ്പോഴേക്കും താരം പവലിയനിലേക്ക് മടങ്ങി. 11 റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍ 36 റണ്‍സ് നേടിയ ഓപ്പണര്‍ മിനോദ് ഭാനുകയും വീണു. പിന്നീട് ക്രീസിലൊരുമിച്ച ഡീ സില്‍വയും ഹസരംഗയും സ്‌കോറിങ് വേഗത്തിലാക്കി. എന്നാല്‍ 15ആം ഓവറില്‍ രാഹുല്‍ ചഹര്‍ ഹസരംഗയെ മടക്കി. അവസാന

      നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമിനായി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക്വാടും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 49ല്‍ നില്‍ക്കുമ്പോള്‍ അരങ്ങേറ്റക്കാരന്‍ റുതുരാജ് ഗെയ്ക്വാടിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 21 റണ്‍സ് നേടിയാണ് താരം പുറത്തായത്. പകരമെത്തിയ അടുത്ത അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍ ധവാനൊപ്പം പതിയെ സ്‌കോര്‍ മുന്നോട്ട് നയിച്ചു. എന്നാല്‍ നായകന്‍ ശിഖര്‍ ധവാന് സ്ഥിരതയാര്‍ന്ന പ്രകടനവുമായി ഒരുപാട് നേരം ക്രീസില്‍ തുടരാന്‍ കഴിഞ്ഞില്ല. സ്‌കോര്‍ 81ല്‍ നില്‍ക്കെ ധവാനെ അഖില ധനഞ്ജയ ബൗള്‍ഡാക്കി.

      പിന്നീട് രണ്ട് മലയാളി താരങ്ങള്‍ ക്രീസില്‍ ഒരുമിച്ചു. എന്നാല്‍ അധിക നേരം ഇവര്‍ക്ക് കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. സ്‌കോര്‍ 99ല്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കലും വീണു. 23 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. തൊട്ടടുത്ത ഓവറില്‍ സഞ്ജുവും കൂടാരം കയറി. വെറും ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. നിതീഷ് റാണയും പരാജയമായിരുന്നു. ഒമ്പത് റണ്‍സാണ് റാണ നേടിയത്.
      Published by:Sarath Mohanan
      First published:
      )}