നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs SL | ടോസ് വീണ്ടും ശ്രീലങ്കയ്ക്ക്; ബാറ്റിംഗ് തിരഞ്ഞെടുത്തു, ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല

    IND vs SL | ടോസ് വീണ്ടും ശ്രീലങ്കയ്ക്ക്; ബാറ്റിംഗ് തിരഞ്ഞെടുത്തു, ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല

    സഞ്ജുവിന് പരിക്ക് മാറിയെങ്കിലും ഏകദിന അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.

    Sri lankan players

    Sri lankan players

    • Share this:
      രണ്ടാം ഏകദിനത്തിലും ടോസ് ശ്രീലങ്കയ്ക്ക്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീം മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ശ്രീലങ്കന്‍ ടീം ഒരു കഴിഞ്ഞ മത്സരത്തില്‍ നിന്നും പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇസുരു ഉടാനയ്ക്ക് പകരം കസുന്‍ രജിത ടീമിലിടം പിടിച്ചു. ഉച്ചക്ക് മൂന്ന് മണിക്ക് കൊളംബോയിലെ ആര്‍ പ്രേമ ദാസ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും സോണി ചാനലുകളില്‍ മത്സരത്തിന്റെ തത്സമയം സംപ്രേഷണം കാണാന്‍ കഴിയും.

      അതേസമയം സഞ്ജുവിന് പരിക്ക് മാറിയെങ്കിലും ഏകദിന അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. ആദ്യത്തെ ഏകദിനത്തില്‍ സഞ്ജുവാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കേണ്ടിയിരുന്നത്, പക്ഷെ കാല്‍മുട്ടിനേറ്റ പരുക്ക് മൂലം സഞ്ജുവിന് കളിക്കാന്‍ കഴിഞ്ഞിരുല്ല. സഞ്ജുവിന് പകരം അവസരം ലഭിച്ച ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ഇഷാന്‍ കിഷന്‍ തന്നെയാണ് ടീമിന്റെ വിക്കറ്റ്കീപ്പര്‍ ആയതും.

      Also read: കാര്യം അറിയാതെ ഒന്നും വിളിച്ച് പറയരുത്; മുരളീധരനെതിരെ ലങ്കൻ ക്രിക്കറ്റ് താരങ്ങൾ

      ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ശിഖര്‍ ധവാന് കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ യുവ നിര തങ്ങള്‍ രണ്ടാം നിരക്കാരല്ല മറിച്ച് മുന്‍നിരക്കാര്‍ തന്നെയാണെന്ന് തെളിയിച്ചു തന്നിരിക്കുകയാണ്. ആദ്യ ഏകദിനം ജയിച്ച് മൂന്ന് മത്സര പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഇന്ന് പരമ്പര നേട്ടം മുന്നില്‍ക്കണ്ട് രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ്. ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ അനായാസ ജയം നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാകും ധവാനും സംഘവും ഇന്നിറങ്ങുക. ക്യാപ്റ്റനായുള്ള ആദ്യ ഏകദിനം ജയിച്ച ശിഖര്‍ ധവാന്‍ പരമ്പര നേടി തന്റെ കരിയറിലേക്ക് മറ്റൊരു നേട്ടം കൂടി ചേര്‍ക്കാനാവും ലക്ഷ്യമിടുന്നത്. അതേസമയം ഈ മത്സരം തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നിരിക്കെ കൈമെയ് മറന്ന് പോരാടാന്‍ ഉറച്ചാകും ലങ്കന്‍ സംഘം ഇറങ്ങുക.

      Also read: 122 മീറ്റര്‍ സിക്‌സറുമായി ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്സ്റ്റണ്‍, ഏറ്റവും വലുതെന്ന് ആരാധകര്‍, വീഡിയോ

      ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ജയം ആധികാരികമാണെന്ന് പറയാമെങ്കിലും ബൗളിങ്ങില്‍ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ടീമിലെ ബൗളിംഗ് യൂണിറ്റിന് നേതൃത്വം നല്‍കുന്ന ഭുവനേശ്വര്‍ കുമാറിന് തന്റെ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാക്കി ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയെങ്കിലും റണ്‍ വഴങ്ങുന്നതില്‍ അവര്‍ പിശുക്ക് കാട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ അധികം അനുഭവസമ്പത്ത് അവകാശപ്പെടാനില്ലാത്ത ലങ്കന്‍ നിര ഇന്ത്യക്കെതിരെ 250 ന് മുകളിലുള്ള സ്‌കോര്‍ നേടിയിരുന്നു. ഈ കുറവുകള്‍ ഇന്നത്തെ ഏകദിനത്തില്‍ പരിഹരിക്കാനാകും ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്.
      Published by:Sarath Mohanan
      First published:
      )}