നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • രണ്ടാം നിര ടീമല്ല, ഇന്ത്യൻ ടീം ശക്തരാണ്; രണതുംഗയുടെ വിമർശനത്തിന് മറുപടിയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

  രണ്ടാം നിര ടീമല്ല, ഇന്ത്യൻ ടീം ശക്തരാണ്; രണതുംഗയുടെ വിമർശനത്തിന് മറുപടിയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

  20 അംഗ ടീമിലെ പല കളിക്കാരും ഇതിനു മുൻപ് ഇന്ത്യക്ക് വേണ്ടി ഏതെങ്കിലും ഒരു ഫോർമാറ്റിൽ കളിച്ചിട്ടുള്ളവരാണെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു

  പരിശീലന വേളയിൽ ഇന്ത്യൻ താരങ്ങൾ

  പരിശീലന വേളയിൽ ഇന്ത്യൻ താരങ്ങൾ

  • Share this:


   ഇന്ത്യയുടെ രണ്ടാം നിര ടീമുമായി പരമ്പര കളിക്കാനുള്ള തീരുമാനമെടുത്ത ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ രൂക്ഷമായി വിമർശിച്ച അർജുന രണതുംഗക്ക് മറുപടി നൽകി ക്രിക്കറ്റ് ബോർഡ്. ശിഖർ ധവാൻറെ നേതൃത്വത്തിൽ ലങ്കൻ പര്യടനത്തിനുള്ള ടീം ഒരു രണ്ടാം നിര ടീം അല്ലെന്നും മറിച്ച് ശക്തരാണെന്നാണ് അവർ ഉന്നയിച്ചത്. 20 അംഗ ടീമിലെ പല കളിക്കാരും ഇതിനു മുൻപ് ഇന്ത്യക്ക് വേണ്ടി ഏതെങ്കിലും ഒരു ഫോർമാറ്റിൽ കളിച്ചിട്ടുള്ളവരാണെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. നേരെത്തെ ശ്രീലങ്കൻ പര്യടനത്തിന് രണ്ടാം നിര ടീമിനെ അയച്ച ബിസിസിഐയുടെ പ്രവർത്തി ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ടെലിവിഷൻ മാർക്കറ്റിങ് താത്പര്യങ്ങൾ മാത്രം മുന്നിൽ നിർത്തി ഇത്തരത്തിൽ പരമ്പരയ്ക്ക് തയ്യാറായതിന് ലങ്കൻ ക്രിക്കറ്റ് ബോർഡിനെയാണ് കുറ്റം പറയുന്നതെന്നും രണതുംഗ തുറന്നടിച്ചിരുന്നു.

   ഇംഗ്ലണ്ട് പര്യടനത്തിന് മികച്ച താരങ്ങളെ ഉൾപ്പെടുത്തി ശക്തമായ ടീമിനെ അയച്ചപ്പോൾ ലങ്കൻ പര്യടനത്തിന് ദുരബലരായ ടീമിനെയാണ് അയച്ചതെന്ന് രണതുംഗ വിമർശിച്ചിരുന്നു. ഒരേ സമയം രണ്ട് വ്യത്യസ്ത പരമ്പരകൾക്കായി രണ്ട് ടീമുകളെ അയച്ചത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗണനിലവാരത്തെയാണ് തുറന്ന് കാട്ടുന്നത് എന്ന് പറഞ്ഞുകൊണ്ട് പ്രശംസയുമായി പല ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസമാണ് ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത അവരുടെ മുൻ ക്യാപ്റ്റൻ ഇത്തരത്തിൽ ഒരു വിമർശനം നടത്തിയത്.

   വിരാട് കോഹ്ലി, രോഹിത് ശർമ എന്നിങ്ങനെ ഇന്ത്യയുടെ ഒരുപിടി മുൻനിര താരങ്ങൾ എല്ലാം ഇംഗ്ലണ്ട് പര്യടനത്തിന് പോയതിനാലും കോവിഡ് ക്വാറൻറീൻ മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്നതിനാലുമാണ് ലഭ്യമായ മറ്റ് താരങ്ങളെ വെച്ച് ടീം രൂപീകരിച്ച് ലങ്കൻ പര്യടനത്തിന് അയക്കാൻ ബിസിസിഐ തീരുമാനിച്ചത്. താരതമ്യേന പുതുമുഖ താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഉള്ളതെങ്കിലും ഇന്ത്യക്ക് ദീർഘകാലമായി പരിമിത ഓവർ ക്രിക്കറ്റ് കളിക്കുന്ന ഒരുപിടി സീനിയർ താരങ്ങളും ടീമിലുണ്ട്.

   വിരാട് കോഹ്ലിയുടെയും രോഹിത് ശര്മയുടേയും അഭാവത്തിൽ ടീമിനെ നയിക്കുന്ന ശിഖർ ധവാനാണ് കൂട്ടത്തിൽ സീനിയർ. ധവാനൊപ്പം ടീമിന്റെ വൈസ് ക്യാപ്റ്റനായ ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവരും രാജ്യാന്തര തലത്തിൽ ആവശ്യത്തിന് പരിചയസമ്പത്തുള്ള സ്പിൻ ജോടികളായ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലുമുണ്ട്. ഇവർക്ക് പുറമെ ഇന്ത്യക്ക് വേണ്ടി അടുത്തിടെ വിവിധ പരമ്പരകളിൽ അരങ്ങേറി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ദീപക് ചാഹർ എന്നിവരുമുണ്ട്. ടീമിന്റെ പരിശീലകനായി എത്തുന്നത് മുൻ ഇന്ത്യൻ താരമായ രാഹുൽ ദ്രാവിഡാണ്.

   ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പര ഈ മാസം 13ന് ആരംഭിക്കും. മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് പിന്നാലെ അത്രയും തന്നെ മത്സരങ്ങളുള്ള ടി20 പരമ്പരയും ഇന്ത്യ കളിക്കും.

   ഇന്ത്യന്‍ ടീം

   ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചാഹര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചാഹര്‍, നവദീപ് സെയ്‌നി, ചേതന്‍ സക്കറിയ.

   Summary

   Sri Lankan cricket board responds to Ranatunga's cricticism, says that Indian team that came for the series is a stronger side and not a second level team.
   Published by:Naveen
   First published:
   )}