• HOME
  • »
  • NEWS
  • »
  • sports
  • »
  • ക്യാച്ചെടുക്കുന്നതിനിടെ പന്ത് വീണത് പല്ലിന് മുകളില്‍; ശ്രീലങ്കന്‍ താരത്തിന്റെ നാലു പല്ലുകള്‍ നഷ്ടമായി

ക്യാച്ചെടുക്കുന്നതിനിടെ പന്ത് വീണത് പല്ലിന് മുകളില്‍; ശ്രീലങ്കന്‍ താരത്തിന്റെ നാലു പല്ലുകള്‍ നഷ്ടമായി

ക്യാച്ച് പൂര്‍ണമാക്കിയയുടന്‍ വായ പൊത്തിപ്പിടിക്കുന്ന ചാമികയെ വീഡിയോയില്‍ കാണാം

  • Share this:

    കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെയ്ക്ക് ലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ നാലു പല്ലുകളാണ് നഷ്ടമായത്. കാന്‍ഡി ഫാല്‍ക്കണ്‍സും ഗാലെ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. ഫാല്‍ക്കണ്‍സിന് വേണ്ടി കളിക്കുന്ന താരമാണ് ചാമിക.

    ഓഫ് സൈഡില്‍ സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ചാമിക. ക്യാച്ച് എടുക്കാന്‍ താരം പിറകിലേക്ക് ഓടി. പന്തിന്റെ പൊസിഷന്‍ ശരിയായി വിലയിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉയര്‍ന്നു പൊങ്ങിയ പന്ത് കൈകളില്‍ കൈകളിലെത്തും മുന്‍പ് ചാമികയുടെ മുഖത്ത് തട്ടിയതിനാലാണ് കാര്യമായി പരിക്കേറ്റത്.

    Also Read-സഞ്ജു സാംസണ്‍ നയിക്കും; രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

    ക്യാച്ച് പൂര്‍ണമാക്കിയയുടന്‍ വായ പൊത്തിപ്പിടിക്കുന്ന ചാമികയെ വീഡിയോയില്‍ കാണാം. പന്ത് വായില്‍ തട്ടിയതിനാല്‍ ചാമികയുടെ നാല് പല്ലുകള്‍ നഷ്ടപ്പെട്ടുവെന്ന് പിന്നീട് അറിയിച്ചു. ചാമികയെ ഗാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read-ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനിടെ യുവാവ് ലോകകപ്പ് മത്സരം കണ്ടു; ട്രോഫി നൽകണമെന്ന് ഫിഫയോട് ആനന്ദ് മഹീന്ദ്ര

    അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ടൂര്‍ണമെന്റിന്റെ അടുത്ത സ്റ്റേജിന് തയ്യാറാണെന്നും ഫാല്‍ക്കണ്‍സ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ ഫാല്‍ക്കണ്‍സ് 5 വിക്കറ്റിന് വിജയിച്ചു.

    Published by:Jayesh Krishnan
    First published: