HOME » NEWS » Sports » SRI LANKAN PLAYERS REFUSES TO SIGN NEW SALARY CONTRACT

കരാറില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ ഉറച്ച് ശ്രീലങ്കന്‍ താരങ്ങള്‍, സ്‌പോണ്‍സര്‍മാരുടെ ലോഗോയുള്ള ജേഴ്സി അണിയില്ലെന്നും താരങ്ങള്‍

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് 28 താരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. കരാര്‍ ഒപ്പുവയ്ക്കുന്ന പ്രശ്‌നമില്ലെന്നും സ്‌പോണ്‍സര്‍മാരുടെ ലോഗോയുള്ള ജഴ്‌സി അണിയില്ലെന്നുമാണ് ലങ്കന്‍ ബോര്‍ഡിനെ അവര്‍ അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: June 9, 2021, 9:26 AM IST
കരാറില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ ഉറച്ച് ശ്രീലങ്കന്‍ താരങ്ങള്‍, സ്‌പോണ്‍സര്‍മാരുടെ ലോഗോയുള്ള ജേഴ്സി അണിയില്ലെന്നും താരങ്ങള്‍
ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് 28 താരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. കരാര്‍ ഒപ്പുവയ്ക്കുന്ന പ്രശ്‌നമില്ലെന്നും സ്‌പോണ്‍സര്‍മാരുടെ ലോഗോയുള്ള ജഴ്‌സി അണിയില്ലെന്നുമാണ് ലങ്കന്‍ ബോര്‍ഡിനെ അവര്‍ അറിയിച്ചത്.
  • Share this:
ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ശ്രീലങ്കന്‍ ടീമിനെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിന്നു. ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് 28 താരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. ഇന്നലെ അതിനായി ബോര്‍ഡ് താരങ്ങളെ ഹോട്ടല്‍ താജ് സമുദ്രയിലേക്ക് വിളിച്ചുവെങ്കിലും അവര്‍ കരാറില്‍ ഒപ്പിടില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. കരാര്‍ ഒപ്പുവയ്ക്കുന്ന പ്രശ്‌നമില്ലെന്നും സ്‌പോണ്‍സര്‍മാരുടെ ലോഗോയുള്ള ജഴ്‌സി അണിയില്ലെന്നുമാണ് ലങ്കന്‍ ബോര്‍ഡിനെ അവര്‍ അറിയിച്ചത്.

ലങ്കന്‍ താരങ്ങള്‍ക്ക് വേതനം കുറയ്ക്കുവാന്‍ കാരണം താരങ്ങളുടെ പ്രകടനം മോശമായതിനാലാണെന്നാണ് ലങ്കന്‍ ബോര്‍ഡ് അറിയിച്ചത്. വോളണ്ടറി ഡിക്ലറേഷന്‍ ഫോം ഒപ്പു വെച്ച് താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോകാമെന്ന് അവസാനം സമ്മതിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ മേല്‍പ്പഞ്ഞ കരാറിലെ പ്രശ്‌നങ്ങള്‍ നീക്കണമെന്നും താരങ്ങള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇംഗ്ലണ്ടിലേക്ക് 24 അംഗ സ്‌ക്വാഡിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ബംഗ്ലാദേശ് പരമ്പരയില്‍ ടീമിലില്ലാതിരുന്ന അവിഷ്‌ക ഫെര്‍ണാണ്ടോ, നുവാന്‍ പ്രദീപ്, ഒഷാഡ ഫെര്‍ണാണ്ടോ, കസുന്‍ രജിത എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ ലങ്ക 2-1ന് തോല്‍വി സമ്മതിച്ചിരുന്നു. ജൂണ്‍ 23നാണ് ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരം നടക്കുക. പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണുള്ളത്. ടി20 മത്സരങ്ങളാണ് ആദ്യം നടക്കുക. ജൂണ്‍ 29ന് ഏകദിന പരമ്പര ആരംഭിക്കും.

പുതിയ കേന്ദ്ര കരാര്‍ ഒപ്പിടില്ലെന്ന താരങ്ങളുടെ നിലപാട് ഒരു പ്രശ്‌നം തന്നെയാണന്ന് അഭിപ്രായപ്പെട്ട് അടുത്തിടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച കുശാല്‍ പെരേരയും താരങ്ങള്‍ക്കൊപ്പമുണ്ട്. ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കുശല്‍ പെരേര ടീമിനെ ഏകദിനങ്ങളിലും ടി20യിലും നയിക്കുമെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുന്നത്. ബോര്‍ഡിന്റെ നടപടി താരങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ടീമിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ തന്നെയായിരിക്കുമെന്ന് കുശാല്‍ പെരേര ഈയിടെ വ്യക്തമാക്കിയിരുന്നു.

യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്. ഇതിന്റെ ഭാഗമായി പല സീനിയര്‍ താരങ്ങളേയും ടീമില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്ന അവര്‍ നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ കരുണരത്നയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് കുശാല്‍ പെരേരക്ക് സ്ഥാനം നല്‍കിയിരിക്കുന്നത്. ലങ്കന്‍ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്‌നം ഇന്ത്യയുമായുള്ള പരിമിത ഓവര്‍ പരമ്പരകളെ ബാധിക്കുമോ എന്ന ആശങ്കയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കുണ്ട്.
Published by: Sarath Mohanan
First published: June 9, 2021, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories