നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SL|ദസുൻ ഷനക ക്യാപ്റ്റൻ; ഇന്ത്യക്കെതിരെ ഏകദിന - ടി20 പരമ്പരക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

  IND vs SL|ദസുൻ ഷനക ക്യാപ്റ്റൻ; ഇന്ത്യക്കെതിരെ ഏകദിന - ടി20 പരമ്പരക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

  ദസുന്‍ ഷനകയാണ് രണ്ടു ഫോര്‍മാറ്റുകളിലും ലങ്കന്‍ ടീമിനെ നയിക്കുന്നത്. ധനഞ്ജയ ഡിസില്‍വയാണ് വൈസ് ക്യാപ്റ്റന്‍. പരുക്കിനെ തുടർന്ന് കുശാൽ പെരേരയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല

  Sri Lankan players

  Sri Lankan players

  • Share this:
   ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള 24 അംഗ ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ദസുന്‍ ഷനകയാണ് രണ്ടു ഫോര്‍മാറ്റുകളിലും ലങ്കന്‍ ടീമിനെ നയിക്കുന്നത്. ധനഞ്ജയ ഡിസില്‍വയാണ് വൈസ് ക്യാപ്റ്റന്‍. പരുക്കിനെ തുടർന്ന് കുശാൽ പെരേരയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് പരമ്പരകളിൽ ശ്രീലങ്കയെ നയിച്ച പെരേര ടീമിന് പുറത്തായതോടെയാണ് ഷനകയ്ക്കു ക്യാപ്റ്റനായി നറുക്കുവീണത്. പരുക്ക് ഭീഷണിയിലുള്ള മറ്റൊരു താരമായ ബിനുര ഫെർണാണ്ടോയെ ടി20 ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനിശയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച നിരോഷൻ ഡിക്ക്‌വെല്ല, ധനുഷ്‌ക ഗുണതിലക, കുശാന്‍ മെന്‍ഡിസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

   ഇന്ത്യക്കെതിരായ പരമ്പരയിൽ ശ്രീലങ്കൻ ടീമിലും പുതുമുഖ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ലാഹിരു ഉഡാര, ഷിരണ്‍ ഫെര്‍ണാണ്ടോ, ഇഷാന്‍ ജയരത്‌നെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇതിനുപുറമെ ധനഞ്ജയ ലക്ഷന്‍, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ ആദ്യമായി ടി20 ടീമില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. അതേസമയം ഒരുപാട് നാളുകൾക്ക് ശേഷം ലാഹിരു കുമാര പരിമിത ഓവർ ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്.

   അതേസമയം, വിരാട് കൊഹ്ലിയുൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യൻ ടീം ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ പുതുമുഖങ്ങളോടൊപ്പം പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഒരുപാട് നാൾ കളിച്ചു പരിചയമുള്ള ഒരുപിടി താരങ്ങളും ഇന്ത്യൻ നിരയിലുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരമായ രാഹുൽ ദ്രാവിഡാണ് ടീമിന്റെ മുഖ്യ പരിശീലകൻ.

   നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 13നായിരുന്നു ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞു വന്ന ലങ്കൻ ടീമിലെ കോച്ചിങ് സ്റ്റാഫിലെ ചില അംഗങ്ങൾക്ക് കോവിഡ് പിടിപ്പെട്ടതോടെ പരമ്പര പുനഃക്രമീകരിക്കുകയായിരുന്നു. സമയക്രമത്തിലും മാറ്റം വരുത്തിയിരുന്നു. പരമ്പരയിലെ ആദ്യ ഏകദിനം നാളെ ആരംഭിക്കും. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഇതിനുശേഷം മൂന്ന് ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പര ജൂലൈ 25നു തുടങ്ങും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക.   ശ്രീലങ്കയുടെ ഏകദിന, ടി20 ടീം

   ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ (വൈസ് ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ബിനുര ഫെർണാണ്ടോ, ഭാനുക രാജപക്ഷ, പതും നിസംഗ, ചരിത് അസലന്‍ക, വനിന്ദു ഹസരംഗ, അഷെന്‍ ബണ്ഡാര, മിനോദ് ബനൂക്ക, ലഹിരു ഉദാര, രമേഷ് മെന്‍ഡിസ്, ചമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ലക്ഷന്‍ ശണ്ഡകന്‍, അഖില ധനഞ്ജയ, ഷിരന്‍ ഫെര്‍ണാണ്ടോ, ധനഞ്ജയ ലക്ഷണ്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിക ഫെര്‍ണാണ്ടോ, കസുന്‍ രജിത, ലഹിരു കുമാര, ഇസുരു ഉദാന.
   Published by:Naveen
   First published:
   )}